Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightമുളന്തുരുത്തിയില്‍...

മുളന്തുരുത്തിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
മുളന്തുരുത്തിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
cancel
camera_alt

സന്തോഷ് ബേബി, സിറിള്‍ ജോര്‍ജ്

മുളന്തുരുത്തി: പള്ളിത്താഴം പോസ്റ്റോഫീസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇരുചക്രവാഹനം ഓടിച്ചിരുന്ന മുളന്തുരുത്തി തുരുത്തിക്കര ചെറുമഞ്ചിറയില്‍ സിറിള്‍ ജോര്‍ജും (26) കാല്‍നടയാത്രികനായ പിറവം കളമ്പൂര് മുറംതൂക്കില്‍ വീട്ടില്‍ സന്തോഷ് ബേബി (55) യുമാണ് മരിച്ചത്.

സന്തോഷ് ബേബി റോഡ് മുറിച്ചുകടക്കുന്നിതിനിടയില്‍ സിറില്‍ ജോര്‍ജ് ഓടിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇരുവരെയും എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സിറിള്‍ വഴിമധ്യെ മരിച്ചു. സന്തോഷ് ആശുപത്രിയില്‍ എത്തിയ ശേഷവും മരിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് രണ്ടുപേരുടെയും മരണത്തിനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentMulanthuruthy
News Summary - Two killed in bike accident in Mulanthuruthy
Next Story