ബൈക്കപകടം: തമിഴ്നാട് സ്വദേശി മരിച്ചു
text_fieldsഅങ്കമാലി: ബൈക്കപകടത്തിൽ തമിഴ്നാട് തഞ്ചാവൂർ ആർ.എം.എസ് കോളനിയിൽ അണ്ണൈ സത്യനഗറിൽ മുത്തുമണിയുടെ മകൻ എം.മോഹൻകുമാർ (21) മരിച്ചു. വൈകിട്ട് ആറുമണിയോടെ അത്താണി പൊന്നംപറമ്പ് ഭാഗത്തായിരുന്നു അപകടം.
മോഹൻകുമാറും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മീഡിയനിലിടിച്ചു മറിയുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ മോഹൻകുമാറിന്റെ ദേഹത്ത് ഒരു കാറും ഇടിച്ചു. ബൈക്ക് ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി ക്രിസ്റ്റൽ ഹാരിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇവരുൾപ്പെട്ട നാലംഗ സംഘം ബൈക്കുകളിൽ കൊച്ചി സന്ദർശിക്കാൻ എത്തിയതാണ്. വീഗാലാൻഡിൽനിന്ന് അതിരപ്പിള്ളിയിലേയ്ക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ഈ സമയം ഇതു വഴി കടന്നുപോയ മന്ത്രി വി.ഇ.അബ്ദുൽഗഫൂറിന്റെ പൈലറ്റ് വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മോഹൻകുമാറിന്റെ മൃതദേഹം ദേശം സി.എ ആശുപത്രി മോർച്ചറിയിൽ. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

