കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsഅബ്ദുൽറഹ്മാൻ, മുഹമ്മദ് ഫർദീൻ
കളമശ്ശേരി: വിടാക്കുഴ ഇലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ആലുവ തായിക്കാട്ടുകര കുന്നത്തേരി തോട്ടത്തിൽപറമ്പിൽ മുജീബിെൻറ മകൻ അബ്ദുൽറഹ്മാൻ (13), കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസ് ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഫർദീൻ (13) എന്നിവരാണ് മരിച്ചത്.
വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടുകാർ അറിയാതെ ആറ് കുട്ടികൾ ചേർന്നാണ് കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ടുപേർ മുങ്ങിത്താഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ടാംക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
അബ്ദുൽ റഹ്മാെൻറ മാതാവ്: സൗദ. സഹോദരങ്ങൾ: അമർ റഹ്മാൻ, നസ്റിൻ. മുഹമ്മദ് ഫർദീെൻറ മാതാവ്: സജിത. അഫ്രീന, ഹൻസ, ഹിബ എന്നിവരാണ് സഹോദരങ്ങൾ. പിതാവ് ഫിറോസ് വിദേശത്താണ്.