മുട്ടാർ പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു
text_fieldsമുഹമ്മദ് സഹൽ
കളമശ്ശേരി: മുട്ടാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. ഇടപ്പള്ളി നോർത്ത് വട്ടേക്കുന്നം പാറപ്പുറത്ത് വീട്ടിൽ നിസാറിന്റെ മകൻ മുഹമ്മദ് സഹലാണ് (15) മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെ കാർബോറാണ്ടം കമ്പനിക്ക് സമീപമാണ് സംഭവം.
കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് പുഴയിലിറങ്ങിയ സമയത്താണ് ഒഴുക്കിൽപെട്ടത്. ഓടിക്കൂടിയവർ അറിയിച്ചതനുസരിച്ച് ഏലൂരിൽനിന്നുള്ള അഗ്നിരക്ഷാസേന സ്കൂബ ടീം തിരച്ചിൽ നടത്തി. തുടർന്ന് 30 അടിയോളം താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
പോസ്റ്റ്മാട്ടത്തിനുശേഷം ഖബറടക്കി. അൽഅമീൻ പബ്ലിക് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സജീറ. സഹോദരങ്ങൾ: ഫാരിസ്, നിഹാൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

