വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു
text_fieldsഇമ്മാനുവൽ
മരട്: കൂട്ടുകാരനുമായി കുളിക്കാന്‍ പോയ വിദ്യാർഥി കുളത്തില്‍ മുങ്ങി മരിച്ചു. മരട് ജയന്തി റോഡ് പുത്തന്‍പുരക്കല്‍ ആൻറണി-സിബി ദമ്പതികളുടെ മകന് ഇമ്മാനുവലാണ് (13) എരൂരിലെ കോടക്കുളത്തിൽ (ആനക്കളം) മുങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെ കുളിക്കുന്നതിനിടെയാണ് അപകടം. എരൂര്‍ സെൻറ് ജോര്‍ജ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
രാവിലെ 10 ഓടെ മരടിലെ വീട്ടില്‍നിന്ന് സൈക്കിളുമായി കൂട്ടുകാരനെ കാണാന്‍ പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. എരൂര്‍ സ്വദേശിയായ സ്കൂളിലെ സഹപാഠിയുമായാണ് കുളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍, കൂട്ടുകാരന് മെല്ബിന് കുളത്തിലിറങ്ങിയില്ല. കുളത്തിലിറങ്ങിയ ഇമ്മാനുവല്‍ മുങ്ങിത്താഴുന്നതുകണ്ട് കൂട്ടുകാരന് ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാർ കുട്ടിയെ എടുത്ത് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം ബുധനാഴ്ച രാവിലെ 11.30ന് സംസ്കാരം നടത്തും. സഹോദരങ്ങള്‍: സിസ്റ്റര്‍ മെര്ലിന്, മെറിന്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

