Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം സ്വദേശി ദമ്മാമിൽ നിര്യാതനായി

text_fields
bookmark_border
എറണാകുളം സ്വദേശി ദമ്മാമിൽ നിര്യാതനായി
cancel

ദമ്മാം: ഹൃദയാഘാതം മൂലം എറണാകുളം സ്വദേശി ദമ്മാമിൽ നിര്യാതനായി. 10 വർഷമായി ദമ്മാമിൽ സ്വകാര്യ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന എറണാകുളം പല്ലാരിമംഗലം വെയ്റ്റിങ്​ ഷെഡിന് സമീപം താമസിക്കുന്ന പെരുമ്പൻചാലിൽ ഷഫീഖ് (34) ആണ്​ മരിച്ചത്​.

വ്യാഴാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം അബ്​ദുല്ല ഫുവാദിലെ താമസസ്ഥലത്ത്​ നിന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകുന്ന വഴി ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിയ ഉടനെ മരണം സംഭവിക്കുകയുമായിരുന്നു.

അബ്​ദുൽ കരീം, ആമിന ദമ്പതികളുടെ മകനാണ്​ ഷഫീഖ്​. കോതമംഗലം കാലാമ്പൂർ സ്വദേശിനി ഷഫീനയാണ് ഭാര്യ. അഞ്ചു വയസ്സുകാരൻ മുഹമ്മദ് നിഹാൽ, ഒരു വയസ്സുകാരൻ മുഹമ്മദ് നഹാൻ എന്നിവർ ആൺമക്കളാണ്. ഷരീഫ്, ഷറീന എന്നിവർ സഹോദരങ്ങളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നിയമനടപടിക്രമങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ നാസ് വക്കം, സക്കീർ അടിമ പെരുമ്പാവൂർ, സുഹൃത്ത്​ ഹുസൈൻ പല്ലാരിമംഗലം എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story