Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീനിയർ സർജൻ ഡോ. സുകുമാര പണിക്കർ നിര്യാതനായി

text_fields
bookmark_border
സീനിയർ സർജൻ ഡോ. സുകുമാര പണിക്കർ നിര്യാതനായി
cancel

ആലുവ: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന സർജന്മാരിൽ ഒരാളും ആലുവ പട്ടണത്തിന്റെ ആരോഗ്യരംഗത്തെ പ്രധാന വ്യക്തിത്വവുമായിരുന്ന ആലുവ പാസ്പോർട്ട് ഓഫിസിന് എതിർവശത്തെ റെസിഡൻസി ലെയിനിലെ പത്മാലയത്തിൽ ഡോ. സുകുമാര പണിക്കർ (87) നിര്യാതനായി. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു. രോഗികളുടെ ക്ഷേമത്തിന് പരമപ്രാധാന്യം നൽകിയിരുന്ന സാധാരണക്കാരന്റെ ഡോക്ടറുമായിരുന്നു.

കോട്ടയം ജില്ലയിലെ ചെമ്പിലെ വാക്കയിൽ കുടുംബാംഗമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി, അവിടെനിന്ന് തന്നെ എം.എസ് (ജനറൽ സർജറി) ഗോൾഡ് മെഡലോടെ പാസായി. കേരള സംസ്ഥാന ആരോഗ്യവകുപ്പിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വകാര്യ പ്രാക്ടീസിലേക്ക് മാറി. ആലുവ നജാത്ത് ഹോസ്പിറ്റൽ വർഷങ്ങളോളം സേവനം ചെയ്ത ശേഷമാണ് അദ്ദേഹം വിശ്രമ ജീവിതത്തിലേക്ക് മാറിയത്. ആലുവ കെ.എം.കെ ഹോസ്പിറ്റൽ, ലക്ഷ്മി ഹോസ്പിറ്റൽ, അങ്കമാലി കെ.ജി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും കൺസൾട്ടിങ്​ സർജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം

ഞായറാഴ്ച്ച രാവിലെ ആറുമണി മുതൽ ഉച്ചക്ക്​ 12വരെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ ഉച്ചക്ക്​ 12 മണി മുതൽ ആരംഭിക്കും.

ഭാര്യ: പരേതയായ ബ്രഹ്മമംഗലം കുന്നത്ത് കുടുംബാംഗം പത്മകുമാരി. മക്കൾ: മായ, പ്രിയ. മരുമക്കൾ: ഹരീന്ദ്രൻ നായർ, എ. ഹരികുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Senior surgeon Dr Sukumara Panicker passes away
Next Story