വീട്ടമ്മ ശുചിമുറിയിൽ തീ പൊള്ളലേറ്റ് മരിച്ചനിലയിൽ
text_fieldsമൂവാറ്റുപുഴ: വീട്ടമ്മയെ ശുചിമുറിയിൽ തീ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വാഴപ്പിള്ളി പാറക്കുളത്തിന് സമീപം കുടിയിരിക്കതോട്ടത്തിൽ കലേഷിൻെറ ഭാര്യ ഷൈല (45) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. വീടിനുള്ളിൽനിന്ന് തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോൾ ശരീരത്തിൽ തീ ആളിപടർന്ന നിലയിലായിരുന്നു കണ്ടെത്തിയത്. തീ അണച്ചെങ്കിലും പൂർണ്ണമായും കത്തി കരിഞ്ഞിരുന്നു.
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെയ്ൻറിങ് ജോലിക്കാരനായ കലേഷ് രാവിലെ അമ്പലത്തിൽ പോയിരുന്നു. ഏക മകൾ ഷാലു പഠനവുമായി ബന്ധപെട്ട് 3 ദിവസം മുമ്പാണ് പാലക്കാട്ടെ കോളേജിലേക്ക് പോയത്.
മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. തീ കൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

