മലയാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഅബ്ദുൽ അജി
ഷാർജ: മലയാളിയായ പാചകത്തൊഴിലാളി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോർത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടിൽ ഹൗസിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ അജി (55) ആണ് മരിച്ചത്.
ഭക്ഷണ വിതരണത്തിനുശേഷം റൂമിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ റോള പാർക്കിന് സമീപത്തുവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
സമീപത്തുള്ളവർ ഉടൻ ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ഷമീന. മക്കൾ: മുഹമ്മദ് ആഷിഖ് (ഷാർജ), ലബീബ. മരുമക്കൾ: ആയിഷ, അക്ബർ ഷാ. കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

