കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പിതൃസഹോദരൻെറ മൃതദേഹം കാണാനെത്തിയ വീട്ടമ്മയും കുഴഞ്ഞുവീണ് മരിച്ചു
text_fieldsശോഭ, ഗംഗാധരരന്‍
ചെങ്ങമനാട് (കൊച്ചി): കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച പിതൃസഹോദരൻെറ മൃതദേഹം കാണാന്‍ കര്‍ണാടകയിലെ കുടകില്‍ നിന്നത്തെിയ വീട്ടമ്മയും കുഴഞ്ഞ് വീണ് മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ഗംഗാധരരന്‍ (80) ഞായറാഴ്ച വൈകിട്ട് 3.40നാണ് ബാത്ത്റൂമില്‍ കുഴഞ്ഞ് വീണ് മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞതോടെയാണ് ഗംഗാധരൻെറ കര്‍ണാടകയിലെ കുടുകിലുള്ള ഇളയസഹോദരന്‍ സുബ്രഹ്മണിയുടെ മകള്‍ ശോഭ അജിതും (51) കുടുംബവും മൃതദേഹം കാണാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ പുതുവാശ്ശേരിയിലുള്ള വീട്ടിലത്തെിയത്.
മൃതദേഹം കണ്ടപാടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശോഭ അല്‍പസമയത്തിനകം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ദേശം സി.എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ശോഭയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കുടകിലേക്ക് കൊണ്ടുപോയി. ഒരുമണിക്കൂറിന് ശേഷം ഗംഗാധരൻെറ മൃതദേഹം പുതുവാശ്ശേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഗംഗാധരൻെറ ഭാര്യ: ഭാര്‍ഗവി. മക്കള്‍: കുട്ടന്‍, സജീവന്‍, ഷാജി മല്ലിശ്ശേരി, സതി. മരുമക്കള്‍: ബിന്ദു, ബിന്ദു, അമ്പിളി, മോഹനന്‍.
ശോഭയുടെ മക്കള്‍: സച്ചിത, സച്ചിന്‍. അമ്മ: നാരായണി. സഹോദരങ്ങള്‍: പ്രിയ, സനീഷ്, പ്രേമ, പ്രമീള, മോഹനന്‍, രവി.

