ആദ്യകാല മാധ്യമപ്രവർത്തക കെ.ജി. രാജമ്മ നിര്യാതയായി
text_fieldsകെ.ജി. രാജമ്മ
നെടുമ്പാശേരി: ആദ്യകാല മാധ്യമപ്രവർത്തകയും പൗരൻ സ്ഥാപക പത്രാധിപർ പരേതനായ കെ.ജി. കൃഷ്ണൻ കുട്ടിയുടെ ഭാര്യയുമായ കെ.ജി. രാജമ്മ (85) നിര്യാതയായി. പൗരൻ പബ്ലിക്കേഷൻസ് മുൻ ഡയറക്ടറും പത്രാധിപ സമിതിയംഗവുമായിരുന്നു. മികച്ച തിരുവാതിരകളി പ്രവർത്തകക്ക് കേരള നാടൻ കലാ അക്കാദമിയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തോട്ടയ്ക്കാട്ടുകര ശ്മശാനത്തിൽ.
മക്കൾ: പരേതനായ ഡോ. കെ.കെ. വിജയൻ, കെ.കെ. ബാബു (ബാങ്ക് ഓഫ് ഇന്ത്യ ട്രെയിനിങ് കോളജ്, ചെന്നൈ), കെ.കെ. ഉഷാകുമാരി (പ്രധാനാധ്യാപിക, ഗവ. സ്കൂൾ കീഴ്മാട്), ബേബി കരുവേലിൽ (റിപ്പോർട്ടർ, മാധ്യമം ദിനപത്രം - നെടുമ്പാശേരി) പരേതനായ കെ.കെ. സുബാഷ് ചന്ദ്രബോസ്.
മരുമക്കൾ: അംബിക, എസ്. ശ്രീദേവി (പത്രാധിപ - പൗരൻ പബ്ലിക്കേഷൻസ്), വിജയകുമാർ (എൻ.എ.ഡി, ആലുവ), ടി.കെ. ഗിരിജ (എം.ഡി - പൗരൻ പബ്ലിക്കേഷൻസ്).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

