ഓണാഘോഷത്തിനിടെ കോളജ് അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsകൊച്ചി: തേവര എസ്.എച്ച് കോളജ് അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. കോമേഴ്‌സ് വിഭാഗം അസി. പ്രഫസറായ തൊടുപുഴ കല്ലാർക്കാട് നാഗപ്പുഴയിൽ വെട്ടുപാറക്കൽ ജയിംസ് വി. ജോർജാണ് (38) മരിച്ചത്. കോളജിൽ ബുധനാഴ്ച വൈകീട്ട് നടന്ന അധ്യാപകരുടെ ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ജയിംസ്, തലചുറ്റി വീണിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ 9.30വരെ കോളജിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് നാഗപ്പുഴയിലേക്ക് കൊണ്ടുപോകും. കോളജിന്‍റെ ഈ അക്കാദമിക് വർഷത്തിലെ സ്റ്റാഫ് സെക്രട്ടറിയാണ്.
പിതാവ്: പരേതനായ വർക്കി. മാതാവ്: മേരി. ഭാര്യ: സോന ജോർജ് (അസി. പ്രഫസർ, ന്യൂമാൻസ് കോളജ്, തൊടുപുഴ). സംസ്‌കാരം ശനിയാഴ്‌ച.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

