Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightസഹോദരൻ അയ്യപ്പന്റെ മകൾ ...

സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ ഗോപാലകൃഷ്ണൻ അന്തരിച്ചു

text_fields
bookmark_border
സഹോദരൻ അയ്യപ്പന്റെ മകൾ അയിഷ ഗോപാലകൃഷ്ണൻ അന്തരിച്ചു
cancel

സഹോദരൻ അയ്യപ്പന്റെയും പാർവ്വതി അയ്യപ്പന്റെയും പുത്രി അയിഷ ഗോപാലകൃഷ്ണൻ (88) അന്തരിച്ചു. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. എറണാകുളത്ത് ഭർത്തൃഗൃഹമായ ചിങ്ങനേഴത്തായിരുന്നു താമസം.

മാതാപിതാക്കാൾ ആരംഭിച്ച ആലുവ തോട്ടുംമുഖം ശ്രീനാരായണ സേവികാ സമാജത്തിന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. നിലവിൽ ശ്രീനാരായണ സേവികാ സമാജത്തിന്റെ പ്രസിസന്റ് ആണ്. ചരിത്രത്തിൽ ബിരുദധാരിയായിരുന്ന ഇവർ 'സഹോദരൻ' പത്രത്തിൽ ആദ്യ കാലത്ത് ലേഖനങ്ങളും പരിഭാഷകളും എഴുതിയിരുന്നു. 'എബ്രഹാം ലിങ്കന്റെ ജീവചരിത്രമെ'ന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്തരിച്ച ഡോ.കെ ഗോപാലകൃഷ്ണനാണ് ഭർത്താവ്. മകൻ ഡോ.ബാലകൃഷ്ണൻ. മരുമകൾ ഉഷ (അന്തരിച്ച ഡോ. മുകുന്ദന്റെ മകൾ). ജ്യേഷ്ഠ സഹോദരൻ ഡോ. സുഗതൻ.

Show Full Article
TAGS:Ayisha Gopalakrishnan Sahodaran Ayyappan Kochi News 
News Summary - Ayisha Gopalakrishnan, Sahodaran Ayyappan, Kochi News
Next Story