Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലി ടൗണില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു

text_fields
bookmark_border
പിറകില്‍ വന്ന ലോറി സ്​കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
അങ്കമാലി ടൗണില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു
cancel

അങ്കമാലി: ടൗണില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ കൂടാലപ്പാട് ചിറ്റൂപ്പറമ്പന്‍ വീട്ടില്‍ ആഗസ്തിയുടെ മകന്‍ ഷാജന്‍ അഗസ്റ്റിനാണ് ( 51 ) മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ സിഗ്​നൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി ടെല്‍ക്കിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനാണ് ഷാജന്‍. കറുകുറ്റിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് പോകുന്നതിനിടെ പിറകില്‍ വന്ന ലോറിയാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടം കണ്ട് ഓടിയത്തെിയ നാട്ടുകാര്‍ ഷാജനെ ടൗണിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. സ്രവം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക്​ പരിശോധനക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ankamali Accident Death
Next Story