Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനത്തിൽ പശുവിനെ അഴിക്കാൻ പോയ ആൾ  മരം വീണ് മരിച്ചു

text_fields
bookmark_border
വനത്തിൽ പശുവിനെ അഴിക്കാൻ പോയ ആൾ  മരം വീണ് മരിച്ചു
cancel

കോതമംഗലം:കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വനത്തിൽ പശുവിനെ അഴിക്കാൻ പോയ ആൾ മരം വീണ് മരിച്ചു. ഉരുളൻ തണ്ണി കാവനാക്കുടി പൗലോസ്(65) മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെ പശുവിനെ അഴിക്കാൻ വനത്തിലേക്ക് പോയ പൗലോസിനെ കാണാത്തതിനെ തുടർന്ന് വൈകിട്ട് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.കനത്ത മഴയായതിനാൽ രാത്രിയിൽ അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ വീണ്ടും ആരംഭിച്ച തെരച്ചിലിൽ അട്ടിക്കളം ഭാഗത്ത് മരത്തിൻ്റെ കമ്പ് ഒടിഞ്ഞ് തലയിൽ വീണ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ.കൊടിയനുകൂടി വിട്ടിൽ അല്ലി പൗലോസ്. മക്കൾ. അജീഷ്, അനു,മരുമക്കൾ ബേസിൽ, സവിത.സംസ്കാരം ബുധനാഴ്ച്ച കുറ്റിയാംച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. E

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man who went to untie a cow in the forest died
Next Story