Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതർക്കത്തെ തുടർന്ന്...

തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
parvathi
cancel
camera_alt

പാർവതി

നടുവട്ടം: തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56-കാരി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഹനുമാപുരം സ്വദേശി പാർവതിയാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്.

പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രിൽ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാൽ ബന്ധുക്കൾ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു.

തിരച്ചിലിൽ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. നടുവട്ടം പൊലീസ് അന്വേഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tiger AttackgudalurDeathnews
News Summary - 56-year-old woman killed in tiger attack
Next Story