17കാരൻ മാളിന്റെ നാലാംനിലയിൽ നിന്ന് ചാടി ജീവനൊടുക്കി
text_fieldsചണ്ഡീഗഢ്: മൊഹാലിയിൽ മാളിന്റെ നാലാംനിലയിൽ നിന്ന് ചാടി 17കാരൻ ജീവനൊടുക്കി. ശനിയാഴ്ച രാവിലെ 9.14നാണ് സംഭവം. ബെസ്ടെക് സ്ക്വയർ മാളിലെ ഗ്ലാസ് റെയ്‍ലിനു നേർക്ക് കുട്ടി നടന്നുവരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടുതവണ റെയിലിംഗിലേക്ക് നടന്ന കുട്ടി ഇടക്ക് നിന്ന് മറ്റൊരു ദിശയിലേക്ക് തിരിഞ്ഞ് അതിവേഗം താഴേക്ക് ചാടുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9.30ഓടെയാണ് മാളിന്റെ നാലാംനിലയിൽനിന്ന് ചാടി കൗമാരക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
അഭിജിത്ത് എന്നാണ് മരിച്ച കുട്ടിയുടെ പേര്. അഭിജിത്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. മൂന്നുമക്കളിൽ രണ്ടാമത്തേയാളായിരുന്നു. ഇളയ സഹോദരനും അഭിജിത്തും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. മാളിലെ ഫുഡ്കോർട്ടും മൾട്ടിപ്ലക്സും ദിവസവും രാവിലെ തുറക്കാറുണ്ട്. സ്റ്റോറിൽ നിന്ന് കുട്ടി ഒരു ബോട്ടിൽ വെള്ളം വാങ്ങിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

