മാതാവിന്റെ വീട്ടിൽ വേനലവധിക്ക് എത്തിയ 14 കാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങിമരിച്ചു
text_fieldsഎരുമപ്പെട്ടി: മാതാവിന്റെ വീട്ടിൽ വേനലവധിക്ക് വിരുന്നെത്തിയ 14 വയസ്സുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. എടപ്പാൾ ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കടങ്ങോട് പഞ്ചായത്ത് ഒമ്പതാം വാർഡിലെ വെള്ളറക്കാട് കക്കാട്ടുപാറ ഭാഗത്തെ തോട്ടിലാണ് കുട്ടി മുങ്ങിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. തോടിന് നടുവിലെ 20 അടിയോളം താഴ്ചയുള്ള കുഴിയിൽ കുടുങ്ങിപ്പോയ കുട്ടിയുടെ മൃതദേഹം കുന്നംകുളത്തു നിന്ന് എത്തിയ അഗ്നി രക്ഷാ സേനയിലെ സ്കൂബ ഡൈവറായ ഫയർ ആന്റ് റസ്ക്യു ഓഫിസർ ടി.വി.സുരേഷ് കുമാറാണ് പുറത്തെടുത്തത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയകുമാർ ബെന്നി മാത്യു എന്നിവരുടെ നേതൃത്വത്തിൽ സേന അംഗങ്ങളായ രവീന്ദ്രൻ റഫീഖ് നവാസ് ബാബു, ആദർശ് എം.ജി., ടോണി ജോസ്, ഹരി സി. പിള്ള, ജിഷ്ണു ആർ.കെ., ശ്യാം എം.ജി., ശരത് സ്റ്റാലിൻ വിഷ്ണുദാസ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

