Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightചിപ്പി...

ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു

text_fields
bookmark_border
ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് രണ്ട് വിദ്യാർഥിനികൾ മരിച്ചു
cancel



നാഗർകോവിൽ: സുഹൃത്തുക്കൾക്കൊപ്പം കടൽതീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് രണ്ട് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു.

മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ - മീന ദമ്പതികളുടെ മകൾ സജിത(13), മെലേശങ്കരൻകുഴിയി​ലെ രത്നകുമാറിന്റെ മകൾ ദർശിനി(13) എന്നിവരാണ് മരിച്ചത്. ആലാംകോട്ട സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിള്ളതോപ്പ് കടൽത്തീരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സജിതയുടെ മൃതദേഹം ഞായറാഴ്ചയും ദർശിനിയുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെനിന്ന് ഇന്ന് വൈകീട്ടുമാണ് ലഭിച്ചത്.

പിള്ളതോപ്പിൽ സുഹൃത്തി​ന്റെ വീട്ടിൽ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കൾക്കൊപ്പം ചിപ്പികൾ ശേഖരിക്കുന്നതിനിടയിൽ ആഞ്ഞടിച്ച തിരമാലയിൽപ്പെടുകയായിരുന്നു.

തിരച്ചിലിന് കുളച്ചൽ മററൈൻ പൊലീസ് എസ്.ഐ സുരേഷ് നേതൃത്വം നൽകി. മൃതദേഹങ്ങൾ ആശാരിപള്ളം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowned
News Summary - 13-year-old girl dies after drowning in Sea
Next Story