Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രദ്ധേയമായി മെൽബൺ കെ.എം.സി.സി ഇഫ്താർ സംഗമം

text_fields
bookmark_border
ശ്രദ്ധേയമായി മെൽബൺ കെ.എം.സി.സി ഇഫ്താർ സംഗമം
cancel
Listen to this Article

മെൽബൺ: ആസ്ട്രേലിയിൽ ജീവകാരുണ്യ രംഗത്തും കല-കായിക, സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ മെൽബൺ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമവും നോമ്പുതുറയും ശ്രദ്ധേയമായി.

മെൽബൺ ബെർൺസൈഡ് ചിൽഡ്രൻസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ഉൾപ്പെടെ 250 ഓളം പേർ പങ്കെടുത്തു.

ജനപങ്കാളിത്തം കൊണ്ടും സംഘടനം കൊണ്ടും മികച്ചുനിന്ന പരിപാടി ആസ്‌ട്രേലിയ എം.പി സ്റ്റീവ് മഗ്ഗയിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസൽ ജനറൽ രാജ്‌കുമാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുഞ്ഞഹമ്മദ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി.

വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും കോൺസുലേറ്റിന്റെ എല്ലാ വിധ സഹായ സഹകരണവും വഗ്ദാനവും ചെയ്തു.

തിരുവനന്തപുരം സി.എച്ച് സെന്ററിന് ഫണ്ട്‌ കളക്ഷൻ നടത്തുന്നതിന് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. മെൽബൺ കെ.എം.സി.സി ഭാരവാഹികളായ ഷിയാസ് ഖാലിദ് , സലീം, ഹിലാൽ, അനസ്, ഷമീർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Melbourne KMCC Iftar Meeting
Next Story