അവൾക്കൊപ്പം നിന്ന വർഷം
text_fieldsസ്ത്രീ മുന്നേറ്റങ്ങൾ കരുത്തുനേടിയ വർഷമായിരുന്നു 2018. പ്രതികരണശേഷികൊണ്ടും ചെറുത്തുനിൽപിനാലും അടിച്ചമർത്ത ലുകളിൽനിന്ന് സ്ത്രീസമൂഹം ഉയർന്നുപൊങ്ങിയ വർഷം. ആഗോളതലത്തിൽ ശക്തിയാർജിച്ച നിരവധി പ്രക്ഷോഭങ്ങളുടെ അലയൊ ലികൾ രാജ്യത്തിെൻറ വിവിധഭാഗങ്ങളിലും ആഞ്ഞടിച്ചു. സ്വപ്രയത്നത്താൽ ഇൗ വർഷവും വിവിധ മേഖലകളിൽ നിരവധി പേർ മിന്നും വിജയം നേടി. കേരളത്തിൽ കന്യാസ്ത്രീ സമരം, ശബരിമല വിഷയം, മീടൂ കാമ്പയിൻ തുടങ്ങിയവ സ്ത്രീകളുടെ ചെറുത ്തുനിൽപിെൻറ ഭാഗമായി. ചിലർ സമൂഹത്തിെൻറ കാഴ്ചപ്പാടുകളെതന്നെ തിരുത്തിയെഴുതി. സ്വന്തം ജീവൻ കൊടുത്തും സമൂഹനന്മക്കായി സേവനത്തിനായി മുന്നിട്ടിറങ്ങിയവരെയും പാതി വഴിയിൽ തളർന്നുവീണവരെയും വിജയം കൈയെ ത്തിപ്പിടിച്ചവരെയും ഇൗ വർഷം നാം കണ്ടു. 2018ൽ വാർത്തകളിൽ നിറഞ്ഞുനിന്ന സ്ത്രീ താരങ്ങളെ, അവർ നേടിയെടുത്ത വിജയങ്ങളെ , പോരാട്ടങ്ങളെ ഇനി പരിചയപ്പെടാം.
കഠ്വയിലെ പെൺകുട്ടി
കശ്മീരിലെ കഠ്വയിൽ എട്ട് വയസ്സുകാരിയെ വർഗീയ വിഷജീവികൾ ക്രൂരമാനഭംഗത്തിനിര യാക്കി കൊലപ്പെടുത്തിയ സംഭവം ലോകമനഃസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങളാ ണ് ഇൗ ഹീനകൃത്യത്തിനെതിെര ഉയർന്നുവന്നത്. കഠ്വ കൂട്ടബലാത്സംഗ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക സിങ് പോയവർഷ ം രാജ്യം കണ്ട ധീരവനിതകളിൽ ഒരാളായിരുന്നു. കഠ്വ പെൺകുട്ടിയുടെ നീതിക്കായി സധൈര്യം നിലകൊണ്ട ഇൗ അഭിഭാഷകക്കും കു ടുംബത്തിനും നേരെ വധഭീഷണിയടക്കം നേരിടേണ്ടിവന്നു. വനിതകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ േപാരാടുന്ന ‘വോയ്സ് ഫോർ റൈറ്റ്സ്’ എന്ന സന്നദ്ധ സംഘടന നടത്തുന്നു.
മീ ടൂ ഹാഷ് ടാഗ് കാമ്പയിൻ
2017 ഒക്ടോബറിൽ തുടങ്ങിയ മീ ടൂ കാമ്പയിൻ ലോകമാകെ പടർന്നു പന്തലിച്ച വർഷമായിരുന്നു 2018. ഹോളിവുഡും ബോളിവുഡും ക ടന്ന് മോളിവുഡിലേക്കും ടോളിവുഡിലേക്കും സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക, കായിക മേഖലകൾ ഉൾെപ്പടെയുള്ള തലങ്ങ ളിലും മീ ടൂ ഇടംപിടിച്ചു. തങ്ങൾ നേരിട്ട ലൈംഗിക പീഡനങ്ങളും തൊഴിൽ ചൂഷണങ്ങളും തുറന്നുപറയാൻ ലിംഗവ്യത്യാസമില്ലാതെ ആളുകൾ മുന്നോട്ടുവന്നു എന്നതാണ് മീ ടൂവിെന പ്രചാരത്തിലാക്കിയത്. തൊഴിൽ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ ്ങൾ കുറക്കാനായി മീ ടൂവിന് സാധിച്ചു. മീ ടൂ വിവാദത്തെ തുടർന്ന് കേന്ദ്രമന്ത്രി എം.ജെ. അക്ബർ രാജിവെച്ച സന്ദർഭവും 2018ൽ കണ്ടു.

ശബരിമലയും സ്ത്രീ പ്രവേശനവും
സെപ്റ്റംബർ 28ലെ സുപ്രീംകോടതിയുടെ ഏതു പ്രായക്കാരായ സ്ത്രീകൾക്കും ശബരിമല സന്ദർശിക്കാമെന്ന വിധിയെ തുടർന്ന് നാടകീയ സംഭവങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കോടതിവിധി അറിഞ്ഞെത്തിയ നിരവധി സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.

നിപയിലെ മാലാഖ
കേരളത്തെ വേട്ടയാടിയ നിപ ദുരന്തത്തിെൻറ രക്തസാക്ഷിയായിരുന്നു പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ദിവസവേതനക്കാരി നഴ്സ് ലിനി. നിപ വൈറസ് ബാധിച്ചവരെയും ശ്രുശ്രൂഷിച്ചവരെയും ചികിത്സിച്ചതിലൂടെ ജീവൻ ത്യജിക്കേണ്ടിവന്നു. ‘സജീഷേട്ടാ െഎ ആം ഒാൾമോസ്റ്റ് ഒാൺ ദ വേ’ എന്നു തുടങ്ങുന്ന ഭർത്താവ് സജീഷിനെഴുതിയ കത്ത് ലോകത്തെ മുഴുവൻ കരയിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം കാപെലിെൻറ ട്വിറ്റർ പേജിൽ ആദരാഞ്ജലി അർപ്പിച്ചു. നിപ കാലത്ത് സജീവമായ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി നയിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ പോയ വർഷത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു. കൃത്യവും ആസൂത്രിതവുമായ രോഗനിയന്ത്രണ നിർദേശങ്ങളും നടപടികളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
നീതി കിട്ടിയ ഹാദിയ
മതപരിവർത്തനത്തെയും ലവ് ജിഹാദിനെയും കുറിച്ച കുപ്രചാരണങ്ങൾക്ക് കോടതി തീർപ്പു കൽപിച്ച കേസായിരുന്നു ഹാദിയ കേസ്. അഖില എന്ന മെഡിക്കൽ ബിരുദ വിദ്യാർഥിനി സ്വന്തം ഇഷ്ടപ്രകാരം മതം മാറി ഹാദിയയായതും ഷെഫിൻ ജഹാനെ വിവാഹം ചെയ്തതും വലിയ ചർച്ചകൾക്കും നീണ്ട കോടതി വ്യവഹാരങ്ങൾക്കും വഴിയൊരുക്കി. വീട്ടുതടങ്കൽ അടക്കം നിരവധി പീഡനങ്ങൾ നേരിടേണ്ടിവന്ന ഹാദിയക്ക് ഒടുവിൽ സുപ്രീംകോടതിയിലൂടെ നീതി ലഭിച്ചു.

ഇടിക്കൂട്ടിലെ പൊൻതാരകം
ന്യൂഡൽഹിയിൽ നടന്ന േലാക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മണിപ്പൂരുകാരി മേരി കോം ആറാമത് ലോക ചാമ്പ്യൻഷിപ്പ് കൂടി സ്വന്തമാക്കി. വനിതകളിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന ഇൗ 35കാരി പുരുഷ വിഭാഗത്തിലെ ഇതിഹാസതാരം ക്യൂബയുടെ ഫെലിക്സ് സാവോണിെൻറ നേട്ടത്തിനൊപ്പം എത്തുകയും ചെയ്തു.

ഇരിപ്പിടം അവകാശമായി
സ്ത്രീ തൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകിയും കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ടിലെ ഭേദഗതികൾ നിലവിൽവന്നു. ഇതു സംബന്ധിച്ച് ഗവർണർ ഒാർഡിനൻസ് പുറപ്പെടുവിച്ചു. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് പിഴ ഒാരോ വകുപ്പിനും 5000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തു. നിയമത്തിെൻറ പരിധിയിൽ വരുന്ന മൂന്നര ലക്ഷം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 35 ലക്ഷം തൊഴിലാളികൾക്ക് നിയമത്തിെൻറ പരിരക്ഷ ലഭിക്കും.

കരുത്തുറ്റ വനിത
ലോകത്തെ സ്വാധീനിക്കുകയും മുന്നോട്ട് നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത 100 സ്ത്രീകളുടെ പട്ടികയിൽ കോഴിക്കോട് സ്വദേശിയായി വിജി പെൺകൂട്ട് ഇടം നേടി. അസംഘടിത മേഖലയിലെ വിജിയുടെ പ്രവർത്തനമാണ് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തത്. ഇന്ത്യയിൽ നിന്ന് മൂന്നുപേർ മാത്രമാണ് ബി.ബി.സിയുടെ പട്ടികയിലെത്തിയത്.

വിമൻ ഇൻ സിനിമ കലക്ടിവ്
2017ൽ രൂപവത്കരിച്ച സിനിമ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടിവ് 2018ലും വാർത്തകളിൽ ഇടംപിടിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ‘അമ്മ’യിൽ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് സംഘടനയിൽ നിന്ന് നാലു നടിമാർ രാജിവെച്ചതായിരുന്നു വിവാദങ്ങൾക്ക് തുടക്കം. ഭാവന, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റീമ കല്ലിങ്കൽ എന്നിവരാണ് രാജിവെച്ചത്.
കൃത്യമായ നിലപാടുകൾ സ്വീകരിച്ച് വെള്ളിത്തിരയിൽ സ്ത്രീശബ്ദമായി ഉയർന്നു പാർവതി എന്ന അഭിനേത്രി. വിമൻ ഇൻ സിനിമ കലക്ടിവിെൻറ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന അവർ സിനിമയിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചു. അഭിനയത്തിൽ തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച അവരെ 2018ലും ദേശീയ, സംസ്ഥാന അവാർഡുകൾ തേടിയെത്തി. ടേക് ഒാഫിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഇതേ ചിത്രത്തിനു തന്നെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശവും പാർവതി നേടി.
കന്യാസ്ത്രീകളുടെ പോരാട്ടം
ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതിയിൽ ഭരണകൂടം നടപടി സ്വീകരിക്കാത്തതിനെതിരെ കന്യാസ്ത്രീകൾ തെരുവിലിറങ്ങി. കൊച്ചി വഞ്ചി സ്ക്വയറിൽ നടന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പൊതുസമൂഹവും പിന്തുണയുമായെത്തി. ഒടുവിൽ പീഡനപരാതിയിൽ ബിഷപ്ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു.

സമാധാനം ഇൗ കൈകളിൽ
2018ലെ സമാധാനത്തിനുള്ള നൊേബൽ സമ്മാനം പങ്കിെട്ടടുത്തവരിൽ ഒരാളായി നാദിയ മുറാദ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ക്രൂരപീഡനങ്ങൾക്കിരയായി അവരുടെ തടങ്കലിൽ നിന്ന് രക്ഷപ്പെട്ട നാദിയ മുറാദ് അതിജീവനത്തിെൻറ പര്യായമായി. യു.എൻ വേദികളിലൂടെ െഎ.എസ് ഭീകരരിൽ നിന്ന് യസീദികൾ അനുഭവിക്കുന്ന യാതനകളിലേക്ക് ലോകത്തിെൻറ ശ്രദ്ധയാകർഷിച്ചു. 2016 ഡിസംബറിൽ നാദിയ യു.എന്നിൽ ഉന്നയിച്ച ചോദ്യങ്ങൾ ലോകം മുഴുവൻ ശ്രദ്ധ നേടിയിരുന്നു.

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ
കണ്ണുകളുടെ നവീന ലേസർ ശസ്ത്രക്രിയക്ക് വഴിതുറന്ന കണ്ടുപിടിത്തത്തിന് 2018ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി ഡോണ സ്ട്രിക്ലാൻഡ്. ഭൗതികശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഡോണ. 55 വർഷത്തിനു ശേഷമാണ് വീണ്ടുമൊരു വനിത ഭൗതികശാസ്ത്ര നൊബേലിന് അർഹയാകുന്നത്.

ആഴക്കടൽ മത്സ്യബന്ധനവുമായി രേഖ
ഇന്ത്യയിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ ഒരേയൊരു സ്ത്രീ എന്ന ഖ്യാതി തൃശൂർ േചറ്റുവ സ്വദേശിനി രേഖ സ്വന്തമാക്കി. പരമ്പരാഗത വിശ്വാസങ്ങളെയും കാഴ്ചപ്പാടുകെളയും രേഖ തിരുത്തിയെഴുതി.
ഇന്ദു മൽഹോത്ര
സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയായി ഇന്ദു മൽഹോത്ര. സ്വാതന്ത്രത്തിനു ശേഷം സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ്. 2007ലായിരുന്ന ഇന്ദു മൽഹോത്രക്ക് സീനിയർ പദവി ലഭിച്ചത്.
ലക്ഷ്മിക്കുട്ടിയമ്മ
വിഷ ചികിത്സ രംഗത്തെ തലയെടുപ്പുള്ള സ്ത്രീ സാന്നിധ്യമായ ലക്ഷ്മിക്കുട്ടിയമ്മയെ 74ാം വയസ്സിൽ പത്മശ്രീ പുരസ്കാരം തേടിയെത്തി.
എന്നും താരമായി അനുപമ
ആലപ്പുഴ കലക്ടറായിരിക്കേ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ട് കൈയേറ്റവുമായി ബന്ധപ്പെട്ടാണ് അനുപമ താരമായത്. മുഖം നോക്കാതെ എടുത്ത നടപടികൾ ഏെറ ശ്രദ്ധിക്കപ്പെട്ടു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിെല ഏകോപനത്തിനും അനുപമ ചുക്കാൻ പിടിച്ചു.

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞവർഷം രാജ്യം ആഘോഷിച്ച ക്രിക്കറ്റർ. ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനം ഒറ്റക്ക് പറത്തുന്ന ആദ്യ വനിത പൈലറ്റായി അവനി ചതുർവേദി.
റിപ്പോർേട്ടഴ്സ് വിത്തൗട്ട് േബാർഡേഴ്സിെൻറ ലണ്ടൻ പ്രസ് ഫ്രീഡം അവാർഡ് ഫോർ കറേജ് പുരസ്കാരത്തിന് ഇന്ത്യൻ പത്രപ്രവർത്തക സ്വാതി ചതുർവേദി അർഹയായി. ‘െഎ ആം എ ട്രോൾ: ഇൻസൈഡ് ദി സീക്രട്ട് വേൾഡ് ഒാഫ് ദി ബി.ജെ.പീസ് ഡിജിറ്റൽ ആർമി’ എന്ന പുസ്തകത്തിെൻറ രചയിതാവാണ് ഇവർ.

മത്സ്യക്കച്ചവടം ചെയ്ത് പഠനവും ജീവിതവും മുന്നോട്ടു കൊണ്ടു പോകുന്ന ഹനാൻ എന്ന പെൺകുട്ടിയെ മലയാളി നെഞ്ചോടു ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
