Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകരകയറാതെ ബാങ്കുകൾ;...

കരകയറാതെ ബാങ്കുകൾ; തകർന്നടിഞ്ഞ്​ സമ്പദ്​വ്യവസ്ഥ

text_fields
bookmark_border
കരകയറാതെ ബാങ്കുകൾ; തകർന്നടിഞ്ഞ്​ സമ്പദ്​വ്യവസ്ഥ
cancel

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ഭാവി അത്ര ശോഭനമല്ലെന്ന സൂചനകൾ നൽകിയാണ്​ 2018 കടന്ന്​ പോകുന്നത്​. രാജ്യത്തെ പൊതു മേഖല ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്​. രൂപയുടെ മൂല്യത്തിൽ നേരിയ മുന്ന േറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇത്​ താൽക്കാലികമാണെന്നാണ്​ വിലയിരുത്തൽ. ആർ.ബി.​െഎയുടെ കരുതൽ ധനം ഉൾപ്പടെ എടുത്ത് ​ ചെലവഴിക്കേണ്ട സാഹചര്യത്തിലേക്കാണ്​ ഇന്ത്യ പോകുന്നത്​. ഭരണഘടനാസ്ഥാപനങ്ങളെ ഹിന്ദുത്വവൽക്കരിക്കാനുള്ള ബി.ജ െ.പി സർക്കാർ ശ്രമം ആർ.ബി.​െഎയിലും പിടിമുറക്കുന്നത്​ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിക്കുമെന്ന കാര്യത ്തിൽ സംശയമില്ല. രാഷ്​ട്രീയതാൽപര്യങ്ങൾ മറന്ന്​ സമ്പദ്​വ്യവസ്ഥയെ പരിഗണിക്കാൻ മോദി സർക്കാർ തയാറായില്ലെങ്കിൽ യു.എസിൽ ഉണ്ടായതിന്​ സമാനമായ പ്രതിസന്ധി ഇന്ത്യയിലും ആവർത്തിച്ചേക്കാം.

തകർന്നടിഞ്ഞ്​ രൂപ

Rupee
2018 രൂപയെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിര ുന്നില്ല. വർഷത്തി​​​​​​​​​​െൻറ തുടക്കത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 63.7 ആയിരുന്നു. പിന്നീട്​ വ്യാപാര യുദ്ധ വും എണ്ണവില ക്രമാതീതമായി ഉയർന്നതും രൂപക്ക്​ തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 70 കടന്ന്​ രൂപ കുതിക്കുകയായിരുന്നു. യ ു.എസ്​ സമ്പദ്​വ്യവസ്ഥ കരുത്താർജിച്ചതോടെ നിക്ഷേപകർ ഇന്ത്യയിൽ നിന്ന്​ പണം പിൻവലിച്ച്​ അമേരിക്കയിൽ നിക്ഷേപിച ്ചു. ഇത്​ രൂപയെ സമ്മർദ്ദത്തിലാക്കി. എന്നാൽ, വർഷാവസാനത്തിൽ തിരിച്ചു വരവി​​​​​​​​​​െൻറ പാതയിലാണ്​ ഇന്ത്യൻ രൂപ.

ഉൗർജിത്​ പ​േട്ടലി​​​​​​​​​​െൻറ രാജി

കേന്ദ്രബാങ്കും ബി.ജെ.പി സർക്കാറും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത്​ വരുന്നതിനും 2018 സാക്ഷിയായി. ആർ.ബി.​െഎ ആക്​ടിലെ സെക്ഷൻ 7 ഉപയോഗിച്ച്​ റിസർവ്​ ബാങ്കി​നെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാർ നീക്കങ്ങളാണ്​ ഉൗർജിത്തി​​​​​​​​​​െൻറ രാജിയിലേക്ക്​ നയിച്ചത്​. കരുതൽ ധനാനുപാതം കുറക്കുന്നതുമായി ബന്ധപ്പെട്ടാണ്​ ആർ.ബി.​െഎയും കേന്ദ്രസർക്കാറും തമ്മിൽ പ്രധാനമായും തർക്കമുണ്ടായിരുന്നത്​. ആർ.എസ്​.എസുകാരനായ ഗുരുമൂർത്തിയെ ആർ.ബി.​െഎ ബോർഡിൽ​ കേന്ദ്രസർക്കാർ പ്രതിഷ്​ഠിച്ചതും പ്രശ്​നങ്ങൾ സങ്കീർണമാക്കി.

​െഎ.എൽ ആൻഡ്​ എഫ്​.എസ്​ പ്രതിസന്ധി

i&L-FS
രാജ്യത്തെ ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയിലേക്ക്​ വിരൽ ചൂണ്ടുന്നതായിരുന്നു അടിസ്ഥാന സൗകര്യ വികസന ധനകാര്യ കമ്പനിയാ ​െഎ.എൽ ആൻഡ്​ എഫ്​.സിയിലെ പ്രതിസന്ധി. ഏകദേശം 91,000 കോടിയുടെ കടബാധ്യതയിലായ സ്ഥാപനത്തെ പിന്നീട്​ സർക്കാർ ഏറ്റെടുക്കുകയായിരുന്നു. കേവലം ഒരു സ്ഥാപനത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രതിസന്ധിയെന്നാണ്​ ഇപ്പോൾ വരുന്ന വിലയിരുത്തലുകൾ. പല ചെറുകിട ധനകാര്യ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെയാണ്​ അഭിമുഖീകരിക്കുന്നത്​. ഇവക്ക്​ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിനെ ആർ.ബി.​െഎ എതിർക്കുകയാണ്​.

പട്ടിണി മാറാതെ കർഷകർ


കർഷക ദുരിതത്തിന്​ 2018ലും മാറ്റമുണ്ടായില്ല. കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച തന്നെയാണ്​ ഇക്കുറിയും കർഷകരെ വലച്ചത്​. കഴിഞ്ഞ കുറേ വർഷങ്ങളായി കാർഷികോൽപന്നങ്ങളുടെ താങ്ങുവിലയിൽ കാര്യമായ വർധനയില്ല. 2018ലും ഇത്​ മാറ്റമില്ലാതെ തുടർന്നു. പലപ്പോഴും താങ്ങുവില പോലും കർഷകർക്ക്​ ലഭിക്കാത്ത സാഹചര്യമുണ്ടായി. കാർഷികോൽപന്നങ്ങളുടെ വിലക്കുറവിനെ തുടർന്ന്​ റോഡുകളിൽ അത്​ ഉപേക്ഷിക്കേണ്ട ദുരവസ്ഥയും ഇക്കുറി കർഷകന്​ വന്നു ചേർന്നു. തെരഞ്ഞെടുപ്പ്​ വാഗ്​ദാനത്തിനും അപ്പുറം വായ്​പ എഴുതി തള്ളലിൽ കാര്യമായി ഒന്നും നടക്കാത്തതും കർഷകരെ വലച്ചു.

മാറ്റമില്ലാതെ ബാങ്ക്​ തട്ടിപ്പുകൾ
bank


ഇന്ത്യൻ ബാങ്കിങ്​ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ട്​ 2018ലും ബാങ്ക്​ തട്ടിപ്പുകൾ മാറ്റമില്ലാതെ തുടർന്നു. നിതിൻ സന്ദേശരയുമായി ബന്ധപ്പെട്ട 5000 കോടിയുടെ സ്​റ്റർലിങ്​ ബയോടെക്​ വായ്​പ തട്ടിപ്പായിരുന്നു വർഷാദ്യത്തിലെ ആദ്യ തട്ടിപ്പ്​. കഴിഞ്ഞ സെപ്​തംബറിലാണ്​ രാജ്യത്തെ തന്നെ ഞെട്ടിച്ച പഞ്ചാബ്​ നാഷണൽ ബാങ്കി​​​​​​​​​​െൻറ തട്ടിപ്പ്​ പുറത്ത്​ വന്നത്​. ഏകദേശം 11,400 കോടിയാണ്​ നീരവ്​ മോദിയും അമ്മാവൻ മെഹുൽ ചോക്​സിയും ചേർന്ന്​ പി.എൻ.ബി ബാങ്കിൽ നിന്ന്​ തട്ടിയെടുത്തത്​. 2018 വിട വാങ്ങു​േമ്പാൾ തട്ടിപ്പുകൾ മൂലമുണ്ടായ പ്രതിസന്ധി ബാങ്കിങ്​ മേഖലയെ വിടാതെ പിന്തുടരുകയാണ്​.

കരുത്ത്​ കാട്ടി മ്യൂച്ചൽ ഫണ്ടുകൾ

MUTAL-FUND
ചാഞ്ചാട്ടങ്ങൾ പതിവായപ്പോൾ നിക്ഷേപകർ നേരിട്ട്​ ഒാഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന്​ പിൻമാറി. പരമാവധി റിസ്​ക്​ കുറഞ്ഞ മ്യൂച്ചൽ ഫണ്ടുകളാണ്​ പകരം നിക്ഷേപത്തിനായി തെരഞ്ഞെടുത്തത്​. ഇത്​ മ്യൂച്ചൽ ഫണ്ട്​ നിക്ഷേപങ്ങളിൽ വൻ വളർച്ച ഉണ്ടാകുന്നതിന്​ കാരണമായി. 2018ൽ മാത്രം മ്യൂച്ചൽ ഫണ്ടുകളിലേക്ക്​ ഒഴുകിയെത്തിയത്​ 3 ട്രില്യൺ രൂപയാണ്​. മ്യൂച്ചൽ ഫണ്ടുകളിലെ ആകെ നിക്ഷേപം 13 ശതമാനം ഉയർന്ന്​ 24 ട്രില്യൺ ഡോളറിലെത്തുന്നതിനും 2018 സാക്ഷിയായി. അതേസമയം, ഡിസംബർ അവസാനത്തിലെ കണക്കുകൾ കൂടി പുറത്ത്​ വരു​േമ്പാൾ മ്യൂച്ചൽ ഫണ്ട്​ നിക്ഷേപത്തിൽ ചെറിയ കുറവ്​ വരാനും സാധ്യതയുണ്ട്​.

വിവാദമായി ജി.ഡി.പി
GDP-23

ജി.ഡി.പി കണക്കാക്കുന്ന രീതിയിൽ നീതി ആയോഗ്​ മാറ്റം വരുത്തിയത്​ വിവാദങ്ങൾക്ക്​ കാരണമായി. രീതിയിൽ മാറ്റം വരുത്തി 2010-11 സാമ്പത്തിക വർഷത്തിലെ വളർച്ച നിരക്കാണ്​ നീതി ആയോഗ്​ മാറ്റം വരുത്തിയത്​. 10.3ൽ ​നി​ന്ന്​ 8.5 ശ​ത​മാ​ന​മാ​യാണ്​ കുറച്ചത്​. ഖനനം, ടെലികോം തുടങ്ങിയ മേഖലകളിൽ പുന:പരിശോധന നടത്തിയപ്പോൾ വ്യത്യാസം കണ്ടെത്തിയെന്നും ഇതാണ്​ ജി.ഡി.പി കുറക്കാനുള്ള കാരണമെന്നുമാണ്​ നീതി ആയോഗ്​ നൽകുന്ന വിശദീകരണം. അതേസമയം, കോൺഗ്രസ്​ ഭരണകാലത്തെ വളർച്ച നിരക്ക്​ കുറക്കാൻ നടത്തിയ ആസൂത്രിത ശ്രമമാണെന്നാണ്​ പ്രതിപക്ഷം ആരോപിക്കുന്നത്​.

നേട്ടം നില നിർത്താനാവാതെ ഒാഹരി വിപണി

indian share market-business news
സമ്മിശ്രമായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യൻ ഒാഹരി വിപണി. ​ബോംബെ സൂചികയായ സെൻസെക്​സ്​ 34,000 പോയിൻറിലാണ്​ വർഷാദ്യത്തിൽ വ്യാപാരം നടത്തിയിരുന്നത്​. ഒരുവേള 38,000 പോയിൻറിലേക്ക്​ സെൻസെക്​സ്​ എത്തി. എന്നാൽ, വർഷാവസാനത്തിൽ പഴയ 34,000 പോയിൻറിലേക്ക്​ തന്നെ സെൻസെക്​സ്​ എത്തുകയായിരുന്നു. 10,477 പോയിൻറലായിരുന്നു 2018ൽ ആദ്യം നിഫ്​റ്റ്​ വ്യാപാരം തുടങ്ങിയത്​. പിന്നീട്​ 11,000 പോയിൻറിലേക്ക്​ നിഫ്​റ്റി എത്തിയെങ്കിലും വർഷാവസാനത്തിൽ പഴയ നിലവാരത്തിലേക്ക്​ തന്നെ താഴുന്നതാണ്​ കാണുന്നത്​. രൂപയുടെ മൂല്യതകർച്ചയും ഇന്ധനവില വർധിച്ചതും ഇക്കുറി ഒാഹരി വിപണിയെ സ്വാധീനിച്ചു. ഉൗർജിത്​ പ​േട്ടലി​​​​​​​​​​െൻറ രാജിയും ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലെ പ്രതിസന്ധിയും വിപണിയെ നെഗറ്റീവായാണ്​ സ്വാധീനിച്ചത്​. അടുത്ത വർഷം ലോക്​സഭ തെരഞ്ഞെടുപ്പായിരിക്കും വിപണിയെ സ്വാധീനിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Year Ender 2018Business Round Up
News Summary - Year Ender 2018 Business Round Up
Next Story