Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅതൊരു സാധാരണ...

അതൊരു സാധാരണ ടെഡ്ഡിയല്ല, ദയവായി തിരിച്ചുതരണം; ഒരു കളിപ്പാട്ടത്തിനുവേണ്ടി കൈകോർത്ത്​ നെറ്റിസൺസ്​

text_fields
bookmark_border
അതൊരു സാധാരണ ടെഡ്ഡിയല്ല, ദയവായി തിരിച്ചുതരണം; ഒരു കളിപ്പാട്ടത്തിനുവേണ്ടി കൈകോർത്ത്​ നെറ്റിസൺസ്​
cancel

ണ്ടാൽ സാധാരണ ടെഡ്ഡി ബിയർ. പക്ഷെ ഒരു വ്യക്​തിയുടെ ജീവിതത്തിൽ അതിന്​ ഒരുപാട്​ പ്രാധാന്യമുണ്ടെങ്കിലൊ? നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടെഡ്ഡി ബിയർ ചിത്രത്തെ കുറിച്ചാണ്​ പറഞ്ഞുവരുന്നത്​. കാനഡയിലെ വാൻകൂവറിലെ സൂപ്പർ മാർക്കറ്റിൽവച്ച്​ ഒരു ബാക്​പാക്ക്​ മോഷണം പോയതുമുതലാണ്​ സംഭവങ്ങളുടെ തുടക്കം.

മാര എന്ന പെൺകുട്ടിയുടേതാണീ ബാക്​പാക്​. ഇതിൽ ഉണ്ടായിരുന്നത്​ ഒരു ​െഎ പാഡും ടെഡ്ഡിബിയറും പിന്നെ കുറച്ച്​ പണവുമാണ്​. പണവും ​െഎപാഡും തനിക്ക്​ തിരിച്ചുവേണ്ടെന്നും ടെഡ്ഡി ബിയർ തിരി​കെ നൽകണമെന്നും ആവശ്യ​െപ്പട്ട്​ മാര സമൂഹമാധ്യമങ്ങളിൽ പോസ്​റ്റിടുന്നു. ത​​െൻറ പ്രിയപ്പെട്ട ടെഡ്ഡിയുടെ ചിത്രം സഹിതമായിന്നു പോസ്റ്റ്​. പോസ്​റ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളായിരുന്നു ഏറെ ഹൃദയസ്​പർശിയായിട്ടുള്ളത്​.

മാരക്ക്​ അമ്മ സമ്മാനമായി നൽകിയതാണീ ടെഡ്ഡി ബിയർ. അമ്മയുടെ ശബ്​ദത്തിൽ ‘ഞാൻ നിന്നെ സ്​നേഹിക്കുന്നു, ഞാൻ നിന്നിൽ അഭിമാനിക്കുന്നു, ഞാൻ നിന്നോടൊപ്പം എന്നുമുണ്ടാകും’ എന്ന്​ റെക്കോർഡ്​ ചെയ്​ത്​ ടെഡ്ഡി ബിയറിൽ വച്ചിട്ടുണ്ടായിരുന്നു.  ​​സങ്കടകരമായ കാര്യം മാരയുടെ അമ്മ കുറച്ചുനാളുകൾക്കുമുമ്പ്​ മരിച്ചുപോയിരുന്നു.

ഇനിയവൾക്ക്​ ഒരിക്കലും അവരുടെ ശബ്​ദം കേൾക്കാനകകില്ല. അതുകൊണ്ടുതന്നെ ഏറെ വൈകാരികമായി അടുപ്പമുള്ള ഒന്നായിരുന്നു അവൾക്കീ ടെഡ്ഡി ബിയർ. സി.ബി.സി ടി.വിയുടെ റിപ്പോർട്ടറുമായി മാര ഇക്കാര്യം പങ്കുവയ്​ക്കുകയും അദ്ദേഹം ട്വിറ്ററിലൂടെ ചിത്രം പങ്കുവയ്​ക്കുകയും ചെയ്​തു. പോസ്​റ്റ്​ ​ൈവറലായതോടെ സോഷ്യൽമീഡിയ ടെഡ്ഡി ബിയറിനായുള്ള അ​​ന്വേഷണത്തിലാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsviralmissing
News Summary - Why this picture of a missing teddy bear is going viral
Next Story