Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോ​മ​ളി​നെ...

കോ​മ​ളി​നെ ക്ഷ​ണി​ച്ച്​  മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​

text_fields
bookmark_border
കോ​മ​ളി​നെ ക്ഷ​ണി​ച്ച്​  മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​
cancel

അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ടീ​മം​ഗം കോ​മ​ൾ ത​ട്ടാ​ലി​നെ തേ​ടി ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ക​രു​ത്ത​രാ​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ സം​ഘ​ത്തി​നൊ​പ്പ​മു​ള്ള മു​ന്നേ​റ്റ നി​ര​ക്കാ​ര​ൻ കോ​മ​ളി​​​െൻറ ക​ളി​മി​ക​വ്​ വി​ല​യി​രു​ത്തി​ ലോ​ക​ക​പ്പി​നു​ശേ​ഷം മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ യൂ​ത്ത്​ അ​ക്കാ​ദ​മി​യ​ി​ൽ ചേ​രാ​ൻ ക്ഷ​ണം​ല​ഭി​ച്ച​താ​യി ബം​ഗാ​ളി പ​ത്രം ആ​ജ്​​ക​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഗോ​ൾ നേ​ടാ​നു​ള്ള മി​ടു​ക്കും ഡ്രി​ബ്ലി​ങ്​ പാ​ട​വ​വു​മാ​ണ്​ കോ​മ​ളി​​​െൻറ മി​ക​വാ​യി മാ​റി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ബ്രി​ക്​​സ്​ ഫു​ട്​​ബാ​ളി​ൽ ബ്ര​സീ​ലി​നെ​തി​രെ ഏ​കാം​ഗ മു​ന്നേ​റ്റ​ത്തി​ലൂ​ടെ നേ​ടി​യ ഗോ​ൾ കോ​മ​ളി​ലെ പ​ന്ത​ട​ക്ക​ത്തി​ന്​ അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു. ​വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​​ലാ​യ​തോ​ടെ ഇ​ന്ത്യ​ൻ കൗ​മാ​ര​ക്കാ​ര​ൻ യൂ​റോ​പ്യ​ൻ ക്ല​ബ്​ സ്​​കൗ​ട്ട​ർ​മാ​രു​ടെ റ​ഡാ​റി​നു കീ​ഴി​ലാ​യി. ഏ​റ്റ​വും ഒ​ടു​വി​ലാ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ അ​ക്കാ​ദ​മി​യു​ടെ വ​ര​വ്. ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, വെ​യ്​​ൻ റൂ​ണി ഉ​ൾ​പ്പെ​ടെ ലോ​ക​താ​ര​ങ്ങ​ളെ സ​മ്മാ​നി​ച്ച അ​ക്കാ​ദ​മി​യി​ലേ​ക്കു​ള്ള ക്ഷ​ണം സാ​ക്ഷാ​ത്​​ക​രി​ക്ക​പ്പെ​ട്ടാ​ൽ കൗ​മാ​ര ലോ​ക​ക​പ്പി​ലൂ​ടെ ഇ​ന്ത്യ​ക്ക്​ ല​ഭി​ക്കു​ന്ന ആ​ദ്യ നേ​ട്ടം കൂ​ടി​യാ​വു​മി​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:under 17 world cupsports newsKomal thatal
News Summary - Manchester United scouting India U-17 midfielder Komal Thatal- sports news
Next Story