Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എനിക്ക്​ ഫാൻസ്​ അസോസിയേഷൻ വേണ്ട; ആ പേജ്​ പിൻവലിക്കണം: സുനിൽ പി ഇളയിടം

text_fields
bookmark_border
  • തൻെറ പേരിലെ പേജ്​ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ച്​ സുനിൽ പി ഇളയിടം
എനിക്ക്​ ഫാൻസ്​ അസോസിയേഷൻ വേണ്ട; ആ പേജ്​ പിൻവലിക്കണം: സുനിൽ പി ഇളയിടം
cancel
camera_altSunil P Ilayidom Fans ??? ?????

കോഴി​ക്കോട്​: തൻെറ പേരിൽ ഫേസ്​ബുക്കിൽ നിലവിലുള്ള ‘Sunil P Ilayidom Fans’​ എന്ന പേജ്​ പിൻവലിക്കണമെന്ന ആവശ്യവുമായി പ്രഭാ ഷകനും അധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം. തൻെറ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ തികച്ചും ജനാധിപത്യപ രമായി സുനിൽ പി ഇളയിടം പേജ്​ പിൻവലിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നത്​.

‘സുനിൽ പി ഇളയിടം ഫാൻസ്​’ എന്ന ​േപരിൽ ഒര ു പേജ്​ ആരോ തുടങ്ങിയ വിവരം അടുത്തിടെയാണ്​ മനസ്സിലാക്കിയതെന്നും ഫാൻസ്​ സംഘങ്ങൾ എന്ന ആശയത്തോട്​ രാഷ്​ട്രീയമ ായ​ും വ്യക്​തിപരമായും വിയോജിക്കുന്ന ആളാണ്​ താനെന്നും അതിനാൽ പേജ്​ ഒഴിവാക്കണമെന്നുമാണ്​ അദ്ദേഹം അഭ്യർത്ഥിക ്കുന്നത്​.

താൻ പറയുന്ന ആശയങ്ങൾ കൂടുതൽ പങ്കുവെക്കപ്പെടുന്നത് സന്തോഷകരമായ കാര്യമാണെന്നും അതിന് ശ്രമിക്കുന്നവരോട്​ സ്​സ്​നേഹവും നന്ദിയുമുണ്ടെന്നും അവരുടെ സ്നേഹത്തെയും പരിശ്രമത്തെയും മാനിക്കുകയും ചെയ്യുന്നു എന്നും ഉണർത്തിയ ശേഷം ആശയ പ്രചാരണം ഫാൻസ്​ കൂട്ടായ്​മകൾ വഴിയല്ല നടത്തേണ്ടത്​ എന്ന്​ അദ്ദേഹം പറയുന്നു. സംവാദപരവും ജനാധിപത്യപരവുമായ ആശയവിനിമയരീതി ഫാൻസ് ക്ലബുകൾ പുലർത്തുന്നതായി താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

55,661 പേർ ലൈക്ക്​ ചെയ്​തിരിക്കുന്ന 69,269 പേർ പിന്തുടരുന്ന ‘Sunil P Ilayidom Fans’ എന്ന പേജിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളുടെ വി​ഡിയോയാണ്​ പ്രധാനമായും ഉള്ളടക്കമായി ചേർത്തിരിക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​ൻെറ പൂർണരൂപം


‘‘എന്റെ പേരിൽ ഇങ്ങനെയൊരു പേജ് നിലവിലുള്ള കാര്യം അടുത്തിടെയാണ് മനസ്സിലാക്കിയത്. ഫാൻസ് സംഘങ്ങൾ എന്ന ആശയത്തോട് രാഷ്ട്രീയമായും വ്യക്തിപരമായും വിയോജിക്കുന്ന ഒരാളാണ് ഞാൻ. അതു കൊണ്ട് ഈ പേജ് ഒഴിവാക്കണം എന്ന് അത് തയാറാക്കിയവരോട് അഭ്യർത്ഥിക്കുന്നു.

ഞാൻ പറയുന്ന ആശയങ്ങൾ കൂടുതൽ പങ്കുവയ്ക്കപ്പെടുന്നത് സന്തോഷകരമായ കാര്യമാണ്. അതിന് ശ്രമിക്കുന്നവരോടുള്ള സ്നേഹവും നന്ദിയും ആദ്യമേ അറിയിക്കുന്നു. അവരുടെ സ്നേഹത്തെയും പരിശ്രമത്തെയും മാനിക്കുകയും ചെയ്യുന്നു.

പക്ഷേ ആ ആശയപ്രചരണം ഫാൻസ് കൂട്ടായ്മകൾ വഴിയാകുന്നത് നല്ലതല്ല. സംവാദപരവും ജനാധിപത്യപരവുമായ ഒരു ആശയവിനിമയരീതിയല്ല ഫാൻസ് ക്ലബുകളും മറ്റും പുലർത്തുന്നത് എന്നാണ് ഞാൻ കരുതുന്നത്.

ഇതൊഴിവാക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sunil P Ilayidam request to remove his fans page from facebook
Next Story