Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാടിൻെറ പ്രാർഥന വിഫലം: പുഴയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
ഓമശ്ശേരി: വിദ്യാർഥിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. കുളിക്കാനിറങ്ങുന്നതിനിടെ പുഴയിൽ തെന്നി വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിസാറിൻറെ മകൻ മുഹമ്മദ് സാലിഹ്(18) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച മാതോലത്ത്കടവിൽ ഇരുതുള്ളി പുഴയിലായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട സാലിഹിനെ നാട്ടുകാർ രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ഞായറാഴ്ച പുലർച്ചയോടെ മരണം സംഭവിച്ചു. സംഭവമറിഞ്ഞ് അബൂദാബിയിലായിരുന്നു നിസാർ ശനിയാഴ്ച നാട്ടിലെത്തിയിരുന്നു.
മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: ഹഫ്സത്ത്. സഹോദരങ്ങൾ: ഹുസ്ന നസ്റിൻ, ഹാദിയ. മുബാറക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
