എന്നും കേൾക്കാം രാഹുലിെൻറ ശബ്ദം
text_fields‘ചന്ദിരന് ചേട്ടെൻറ വീടുകണ്ടാല്
അമ്പിളി മാമനുദിച്ചപോലെ...
ഈ ചുവരുകൾ നമുക ്ക് അതിരുകളല്ല’
നിരന്തരം ടി.വിയിൽ കേൾക്കുന്ന ഇൗ പരസ്യയീണങ്ങൾക്ക് സംസ്ഥാന സ് കൂൾ കലോത്സവത്തിലെ അവസാന ‘കലാപ്രതിഭ’യുടെ ശബ്ദമാണ്, 2005ൽ തിരൂരിൽ നടന്ന കലോത്സ വത്തിൽ കൂടുതൽ പോയൻറ് നേടിയ രാഹുൽ എസ്. നാഥിെൻറ. കലാമാമാങ്കത്തിന് ആലപ്പുഴയിൽ തിരിതെ ളിയുേമ്പാൾ ചലച്ചിത്ര പിന്നണി ഗായകനായും പരസ്യചിത്രങ്ങളിലെ ശബ്ദത്തിലൂടെയും കലയുടെ വഴിയിൽ തന്നെയാണ് രാഹുലിെൻറ സഞ്ചാരം.
ശാസ്ത്രീയസംഗീതം, മൃദംഗം, കാർട്ടൂൺ, മലയാള പദ്യപാരായണം ഇനങ്ങളിലാണ് രാഹുൽ അന്ന് മികച്ചുനിന്നത്. തുടർന്നുള്ള വർഷങ്ങളിലും ടോപ് സ്കോററായി. 2009, 2012 വർഷങ്ങളിൽ എം.ജി സർവകലാശാല കലാപ്രതിഭയായി. നാഷനൽ ഇൻറർ യൂനിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ കാർട്ടൂണിലും വിജയം നേടി. കലോത്സവ ഒാർമകൾ ഇന്നും തുടിക്കുന്നെന്ന് ദുബൈയിൽ നസ്ലെ കമ്പനിയിലെ കമ്പ്യൂട്ടർ എൻജീനിയർകൂടിയായ രാഹുൽ പറയുന്നു.
സംഗീതം ഇപ്പോഴുമുണ്ട് കൂട്ടിന്. വിദേശത്തെ പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകുന്നു. മലയാള സിനിമകൾക്ക് പാട്ടുകൾ റെക്കോർഡ് ചെയ്തും നൽകുന്നു. ഗ്രേഡിങ് ഏർപ്പെടുത്തിയതോടെ കലാമേളയിലെ മത്സരത്തിെൻറ തീവ്രത കുറെഞ്ഞന്ന പരിഭവവും രാഹുലിനുണ്ട്.
കഥകളി സംഗീതത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2009 മുതൽ 2012 വരെ തുടർച്ചയായി ‘എ‘ ഗ്രേഡ് നേടിയ ഹരിപ്രിയയാണ് ജീവിതസഖി. കലാരംഗത്ത് ചുവടുറപ്പിക്കാൻ കുറവിലങ്ങാട് കാട്ടാമ്പാക്ക് കൃഷ്ണപ്രിയയിൽ ഹരിപ്രിയക്കും താൽപര്യമേറെ. സംഗീത സംവിധായകൻ ഒൗസേപ്പച്ചെൻറ ശിക്ഷണത്തിൽ അഞ്ചുസിനിമകളിൽ രാഹുൽ പാടി. ഇതിൽ മമ്മൂട്ടി നായകനായ ‘ഉേട്ടാപ്യയിലെ രാജാവ്’ എന്ന സിനിമയിലെ പാട്ട് ശ്രദ്ധേയമായി. ‘ഉപ്പിന് പോണവഴിയേത്...ഉട്ടോപ്യേടെ തെക്കേത്’ എന്ന ഗാനം വൈക്കം വിജയലക്ഷ്മിയോടൊപ്പം ചേർന്നാണ് ആലപിച്ചത്.
നടൻ (2013), ഗർഭശ്രീമാൻ (2014), ഗോൾഡ് കോയിൻസ് (2017) എന്നീ സിനിമയിലും പാടിയിട്ടുണ്ട്. കോട്ടയം കല്ലറ പെരുന്തുരുത്ത് കോയിക്കമംഗലത്ത് വീട്ടിൽ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേടിയ കെ.പി. രഘുനാഥിെൻറയും പ്രസന്നകുമാരിയുടെയും മകനാണ്. കല്ലറ സിസ്റ്റർ സാവിയോ പബ്ലിക് സ്കൂൾ അധ്യാപികയാണ് അമ്മ.
ഇടുക്കി മാർ ബസേലിയോസ് എൻജിനീയറിങ് കോളജിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെകും അങ്കമാലി ഫിസാറ്റ് കോളജിൽനിന്ന് എം.ടെകും നേടിയിട്ടുണ്ട് രാഹുൽ. സഹോദരങ്ങൾ: രോഹിത് (ആർക്കിടെക്ചർ വിദ്യാർഥി, കോഴിക്കോട്), രാംനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
