പ്രീഡിഗ്രി എന്താ മോശം ഡിഗ്രിയാണോ
text_fieldsരാജ്യം മുഴുവൻ ‘ചൗക്കിദാർ’മാരെക്കൊണ്ട് (കാവൽക്കാർ)നിറക്കുേമ്പാഴും അല്ലറ ചില്ല റരേഖകൾ മോഷണം പോകുന്നത് തടയാൻ കഴിയാത്ത ഗതികേടിലാണ് ബി.ജെ.പിയെന്ന് തോന്നുന്നു. റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധമന്ത്രാലയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതിൻറത്ര വരില്ലെങ്കിലും ഒരു ഡിഗ്രി സർട്ടിഫിക്കറ്റ് കാണാതായതിെൻറ ഷോക്കിലാണിപ്പോൾ ചൗക്കിദാർമാരെല്ലാം. അമേത്തിയിൽ പത്രിക നൽകിയപ്പോൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് 2014ൽ തനിക്കുണ്ടായിരുന്ന ഡിഗ്രി ഇപ്പോൾ ‘കാണാനില്ലെന്ന്’ വെളിപ്പെടുത്തിയത്.
1991ൽ സെക്കൻഡറി വിദ്യാഭ്യാസവും ’93ൽ സീനിയർ സെക്കൻഡറി വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം ’94ൽ ഡൽഹി യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബി.കോമിന് ചേർന്നെങ്കിലും പൂർത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അതോടെ 2014ൽ താൻ അമേരിക്കയിലെ യേൽ സർവകലാശാലയിൽനിന്ന് ബിരുദം കരസ്ഥമാക്കിയെന്ന സ്മൃതിയുടെ വാദത്തെ കളിയാക്കി ട്രോൾമഴ പെയ്തു സൈബർ ഭൂമിയിൽ. വല്ല ‘സ്മൃതി’ഭ്രംശം വന്നതാകാം എന്ന പരിഗണന ആരും നൽകിയില്ല.
‘What a miracle’ എന്ന ഹാഷ്ടാഗോടെ പ്രിയങ്ക ഗാന്ധി പങ്കുവെച്ച ട്രോൾ വൈറലാകാൻ അധികനേരം വേണ്ടിവന്നില്ല. ‘2014ൽ ബിരുദധാരി, 2019ൽ കാവൽക്കാരി’ എന്ന വിശദീകരണത്തോടെ സ്മൃതി ബിരുദദാന ചടങ്ങിലിടുന്ന വേഷത്തിലും ചൂലുമായും നിൽക്കുന്ന ഫോട്ടോകൾ ഉൾപ്പെടുത്തിയായിരുന്നു ട്രോൾ.
‘ആ തൊപ്പിയുടെയും കോട്ടിെൻറയും വാടകയെങ്കിലും കൊടുത്തോ ചേച്ചീ’ എന്ന പച്ച മലയാളത്തിലുടക്കമുള്ള പരിഹാസകമൻറുകൾ നിറഞ്ഞു പ്രിയങ്കയുടെ പോസ്റ്റിൽ. ‘സ്വന്തം ഡിഗ്രിപോലും സംരക്ഷിക്കാത്ത ഇവരാണോ രാജ്യം സംരക്ഷിക്കുന്നേ’യെന്ന സംശയവും പലരും പങ്കുവെച്ചു. സ്മൃതിക്കെതിരായ പരിഹാസങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദിയാണ്. സ്മൃതിയുടെ ഹിറ്റ് സീരിയലിെൻറ പേരിനെ അനുസ്മരിച്ച് ‘ക്യൂൻ കി മന്ത്രിജി ഭി കഭീ ഗ്രാജ്വേറ്റ് ഥി’ (മന്ത്രിയും ഒരിക്കൽ ബിരുദധാരിണിയായിരുന്നു) എന്ന സ്മൃതിയുടെ പുതിയ സീരിയൽ വരാനിരിക്കുന്നു എന്ന പ്രിയങ്കയുടെ ട്വീറ്റ് വേഗം ഹിറ്റായി.
മോദിയുടെ ഡിഗ്രി, സ്മൃതിയുടെ ഡിഗ്രി, അക്കൗണ്ടിലെത്തുന്ന 15 ലക്ഷം, രണ്ടു കോടി തൊഴിലവസരം, കള്ളപ്പണം പിടിച്ചെടുക്കൽ തുടങ്ങി ബി.ജെ.പി മുന്നോട്ടുവെക്കുന്നതെല്ലാം വ്യാജമാണെന്ന് വ്യക്തമായതോടെ പാർട്ടിയുടെ പേര് ‘വ്യാജേപി’ എന്ന് തിരുത്തിക്കൂടേയെന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ‘എസ്.എസ്.എൽ.സി’ മാത്രമേ കാണിക്കുകയുള്ളോയെന്ന് കാത്തിരുന്ന് കാണാം, 2014ൽ തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചതിന് ഈ സ്ത്രീക്കെതിരെ നിയമനടപടിക്ക് കോൺഗ്രസ് നേതൃത്വം തയാറാകണം’ തുടങ്ങിയ അഭിപ്രായങ്ങളും ഉയർന്നു. മന്ത്രിയുടെ തിരക്കിനിടയിൽ എവിടേലും വെച്ച് കളഞ്ഞുപോയതാകാമെന്നും ഇനി നെഹ്റു എങ്ങാനും എടുത്തോയെന്നുമുള്ള ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റും വൈറലായി. ‘പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയല്ല’ എന്ന് സ്മൃതിയെ ആശ്വസിപ്പിക്കാൻ തയാറായവരും നിരവധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
