കോവിഡ് മറവിൽ വിദ്യാർഥി വേട്ട തുടരുന്നു; ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്തു
text_fieldsലക്നൗ: പൗരത്വ സമരങ്ങൾക്ക് നേതൃത്വം നൽകിയവരെ കോവിഡ് മഹാമാരിയുടെ മറവിൽ വേട്ടയാടുന്നത് തുടരുന്നു. പൗരത്വ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന മുൻ അലിഗഢ് വിദ്യാ൪ഥിയും ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബ൪ 15ന് അലിഗഢ് സ൪വകലാശാലയിൽ നടന്ന പൗരത്വ പ്രക്ഷോഭത്തിന്‍റെ പേരിലാണ് അറസ്റ്റെന്നാണ് വിവരം. അഅ്സംഗഢിലെ വീട്ടിൽ നിന്ന് വൈകീട്ടോടെയാണ് അറസ്റ്റുണ്ടായത്. ലാപ്ടോപും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തതായും വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെ, മഫ്തി വേഷത്തിൽ എത്തിയ പൊലീസുകാരാണ് ഷർജീൽ ഉസ്മാനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. കേസ് സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് മറച്ചുവെക്കുന്നുവെന്നും കുടുംബം പറയുന്നു.
സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മർദിച്ചു, പിസ്റ്റൾ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥി േനതാക്കളെയും മറ്റ് മനുഷ്യാവകാശ പ്രവർത്തകരെയും ഡൽഹി പൊലീസും വേട്ടയാടിയിരുന്നു.
ജെ.എൻ.യുവിലെ മുൻ വിദ്യാർഥി നേതാവ് ഡോ. ഉമർ ഖാലിദ്, ജാമിഅ മില്ലിയയിലെ വിദ്യാർഥി നേതാക്കളായ മീരാൻ ഹൈദർ, സഫൂറ സർഗാർ, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷനായ ഷിഫാ ഉര്‍ റഹ്മാൻ എന്നിവർക്കെതിരെ ഡൽഹി കലാപത്തിന് നേതൃത്വം നൽകി എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയിരിക്കുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശപ്രകാരമാണ് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നവരെ പിടികൂടുന്നതെന്ന് വ്യാപക ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
