Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമന്ത്രിമാര്‍ക്കു നേരെ...

മന്ത്രിമാര്‍ക്കു നേരെ കരിങ്കൊടിയുമായി സംഘടനകള്‍

text_fields
bookmark_border
മന്ത്രിമാര്‍ക്കു നേരെ കരിങ്കൊടിയുമായി സംഘടനകള്‍
cancel
camera_alt????????? ?????????? ??????????? ????????? ????????? ??????? ?????? ???????? ??????????? ???????? ?????????? ?????? ??????????

സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വജന സ്‌കൂളില്‍ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ​ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവർക്കെതിരെ കരിങ്കൊടി പ്രതിഷേ ധവുമായി യുവജന സംഘടനകള്‍. ഷഹലയുടെ വീടും സ്‌കൂളും സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കെതിരെയാണ് ബത്തേരി ടൗണി ൽ യുവാക്കൾ കരിങ്കൊടി വീശിയത്​​. പൊലീസ്​ പാടുപെട്ടാണ്​ ഇവരെ പിടിച്ചുമാറ്റി മന്ത്രിമാരുടെ വാഹനങ്ങൾക്ക്​ വഴി​െയാരുക്കിയത്​.

ശനിയാഴ്​ച അതിരാവിലെതന്നെ മന്ത്രിമാര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് യുവജന സംഘടന പ്രവര്‍ത്തകര്‍ എത്തിയിരുന്നു. രാവിലെ 7.45ന്​ എത്തിയ മന്ത്രിമാരുടെ വാഹനവ്യൂഹത്തിനു നേരെ ട്രാഫിക് ജങ്​ഷനുസമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി റോഡിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. തുടര്‍ന്ന് സർവജന സ്‌കൂളില്‍ വാഹനവ്യൂഹം എത്തിയതോടെ ഇവിടെ തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ്​ പ്രവര്‍ത്തകരും കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പിന്നീട് മന്ത്രിമാര്‍ വിദ്യാർഥിനിയുടെ വീട്ടില്‍പോയി തിരിച്ചെത്തുമ്പോള്‍ പ്രതിഷേധിക്കാനായി സ്ഥലത്തുതന്നെ തമ്പടിച്ച യൂത്ത് കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്​റ്റ്​ ചെയ്ത്​ നീക്കി.

ആര്‍. രാജേഷ് കുമാര്‍, റ്റിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, റിനു ജോണ്‍, നൗഫല്‍ കൈപ്പഞ്ചേരി, രോഹിത് ബോധി, അനുമോദ് കുമാര്‍, ജിനു ജോസഫ് എന്നിവരെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്​തത്. മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങിയതിനുശേഷമാണ് ഇവരെ വിട്ടയച്ചത്. മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധം ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkerala newsprotestShahla Sherin
News Summary - Shahla sherin's death - Kerala news
Next Story