Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഅങ്ങ്...

അങ്ങ് ഫ്രാൻസിലുമുണ്ടെടാ പിടി...

text_fields
bookmark_border
അങ്ങ് ഫ്രാൻസിലുമുണ്ടെടാ പിടി...
cancel

ആ​ല​പ്പു​ഴ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യ ന​മ്മു​ടെ സ്കൂ​ൾ ക​ലോ​ത്സ​വം വി​മാ​നം ക​യ​റി അ​ങ്ങ് ഫ്രാ​ൻ​സി​ൽ​വ​രെ പ​റ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. കി​ഴ​ക്കി​​െൻറ വെ​നീ​സി​ൽ കേ​ളി​കൊ​ട്ടു​യ​ർ​ന്ന ക​ലോ​ത്സ​ വം ക​ൺ​കു​ളി​ർ​ക്കെ കാ​ണാ​നെ​ത്തി​യ ഈ ​ഫ്ര​ഞ്ച്-​മ​ല​യാ​ളി കു​ടും​ബ​ത്തി​​െൻറ ക​ണ്ണു​ക​ൾ പ​റ​ഞ്ഞു​ത​രും എ​ ത്ര​ത്തോ​ളം ക​ലോ​ത്സ​വ​ത്തെ നെ​ഞ്ചേ​റ്റു​ന്നു​ണ്ടെ​ന്ന്. ഫ്രാ​ൻ​സി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം നെ​ടു​ങ്കു​ന്ന​ത്തു​കാ​രി​യാ​യ ക്രി​സ​ൽ, മ​ക​ൾ സു​ന്ദ​രി, പി​ന്നെ ഫ്ര​ഞ്ച് മ​രു​മ​ക​ൻ മാ​ക്സു​മാ​ണ് ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്.

ഫ്രാ​ൻ​സി​ൽ ന​ഴ്സാ​യി വി​ര​മി​ച്ച ക്രി​സ​ൽ അ​വി​ട​ത്തു​കാ​ര​ൻ​ത​ന്നെ​യാ​യ ജോ​യ​ലി​നെ​യാ​ണ് വി​വാ​ഹം െച​യ്ത​ത്. 40 വ​ർ​ഷ​മാ​യി അ​വി​ടെ​യാ​ണ്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​യി​രു​ന്നു മോ​ഡ​ൽ കൂ​ടി​യാ​യ സു​ന്ദ​രി​യു​ടെ വി​വാ​ഹം. ക​ല​യെ​യും കേ​ര​ള​ത്തെ​യും ഏ​റെ സ്നേ​ഹി​ക്കു​ന്ന കു​ടും​ബം ക​ലോ​ത്സ​വം കാ​ണാ​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പേ ആ​ല​പ്പു​ഴ​യി​ലെ​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം തൃ​ശൂ​രി​ൽ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലു​ട​നീ​ളം കാ​ണി​യാ​യു​ണ്ടാ​യി​രു​ന്ന ക്രി​സ​ൽ അ​ന്നേ ഉ​റ​പ്പി​ച്ച​താ​ണ് ഈ ​വ​ർ​ഷ​വും എ​ത്ത​ണം എ​ന്ന്. ഇ​വ​രു​ടെ സ​ഹോ​ദ​രീ​പു​ത്ര​ൻ ഡൊ​മി​നി​കി​​െൻറ മ​ക​ൾ അ​ലീ​ന വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ച​വി​ട്ടു നാ​ട​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തും ക​ലോ​ത്സ​വ​ത്തി​ന് കു​ടും​ബ​സ​മേ​ത​മെ​ത്താ​ൻ കാ​ര​ണ​മാ​യി.

ഏ​റെ മ​നോ​ഹ​രം എ​ന്നാ​ണ് ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ച് മാ​ക്സ് പ​റ​ഞ്ഞ​ത്. മൂ​ന്നു ദി​വ​സ​ത്തെ​യും പ​രി​പാ​ടി​ക​ൾ കാ​ണാ​നാ​ണ് തീ​രു​മാ​നം. ക്രി​സ്മ​സു​കൂ​ടി മ​ല​യാ​ള നാ​ട്ടി​ൽ ആ​ഘോ​ഷി​ച്ച​ശേ​ഷ​മേ ക്രി​സ​ലും കു​ടും​ബ​വും ഫ്രാ​ൻ​സി​ലേ​ക്ക് മ​ട​ങ്ങു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsschool kalolsavam 2018France Team
News Summary - school kalolsavam 2018 france team -Kerala News
Next Story