‘അമ്മ തുന്നിയ’ വിജയമധുരം
text_fieldsഅമ്മ സ്നേഹത്താൽ തുന്നിയെടുത്ത വർണയുടയാടകളണിഞ്ഞ് കേരള നടന വേദിയിൽ ഓസ്റ്റിൻ റ ോയി ഒരിക്കൽകൂടി അഭിമാനത്താൽ നിറഞ്ഞാടി. തയ്യൽ ജോലിക്കാരിയായ അമ്മ ഉഷാറാണി തുന്നി ക്കൊടുത്ത നൃത്ത വസ്ത്രങ്ങളണിഞ്ഞ് നാലാം തവണയാണ് മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലെ ഓസ്റ്റിൻ സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്നത്.
നാടോടിനൃത്തം, കുച്ചിപ്പുടി എന്നിവയിൽ വെള്ളിയാഴ്ച മത്സരിച്ച ഈ പ്ലസ് ടുക്കാരൻ ശനിയാഴ്ച ഭരതനാട്യത്തിലും പങ്കെടുക്കുന്നുണ്ട്. ടൈൽസ് ജോലിക്കാരനായ ഭർത്താവ് പണം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോഴാണ് എന്തുകൊണ്ട് വസ്ത്രങ്ങൾ സ്വയം ഡിസൈൻ ചെയ്തു കൂടാ എന്ന് ഉഷാറാണി ചിന്തിച്ചത്. അങ്ങനെ മകനു വേണ്ടിയുള്ള ഈ ഉടുപ്പു തുന്നൽ വർഷങ്ങളായി തുടരുന്നു.
തൃശൂർ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാമതെത്തി. ഇത്തവണ ഓസ്റ്റിനെ കൂടാതെ രണ്ടു പെൺകുട്ടികൾക്കും സംസ്ഥാനതല മത്സരത്തിനായി ഉഷാറാണി വസ്ത്രമൊരുക്കിയിട്ടുണ്ട്. ഗുസ്തി താരമായ ഓസ്റ്റിനോടുള്ള ഇഷ്ടംകൊണ്ടാണ് ഇവർ മകന് ഓസ്റ്റിൻ എന്നു പേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
