Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightചൈതന്യം നിറഞ്ഞ...

ചൈതന്യം നിറഞ്ഞ ഉമ്മയുടെ നോമ്പ്‌

text_fields
bookmark_border
ചൈതന്യം നിറഞ്ഞ ഉമ്മയുടെ നോമ്പ്‌
cancel
camera_alt??????????? ???????? ????

ജീവിതത്തി​െല എല്ലാ നേട്ടത്തി​​െൻറയും പിന്നിൽ ഉമ്മയായിരുന്നു. ഔദ്യോഗിക ജീവിതത്തിലാക​െട്ട, മുഴുവൻ സമയവും ഉമ്മ കൂടെയുണ്ടായിരുന്നു. വല്ലാത്ത സന്തോഷമായിരുന്നു അവരിൽനിന്ന്​ പകർന്നുകിട്ടിയത്​. ഒാരോ നോമ്പുകാലം എത്തു​േമ്പാഴും ഞാൻ ഉമ്മ ഖദീജബീവിയെ ഒാർക്കും. നോമ്പി​​െൻറ വല്ലാത്തൊരു ചൈതന്യം ഉമ്മയുടെ ജീവിതത്തിൽ നിറഞ്ഞുനിന്നിരുന്നു. 

സ്​കൂളിൽ പഠി​ക്കു​േമ്പാഴാണ്​ നോമ്പുപിടിച്ച്​ തുടങ്ങിയത്. അത്താഴമുണ്ടാക്കി കുട്ടികളെ വിളിച്ചുണർത്തുന്നതും നോമ്പുതുറക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതും ഉമ്മയായിരുന്നു. 1949ൽ ബി.എൽ പാസായശേഷം കൊല്ലത്ത്​ പ്രാക്​ടിസ്​ ആരംഭിക്കു​േമ്പാഴും ഉമ്മ വന്നു. ഇക്കാലങ്ങളിലൊക്കെ എനിക്കുള്ള വിഭവങ്ങൾ ഒരുക്കിയിരുന്നത്​ ഉമ്മയാണ്​. നോമ്പുകാലത്തും അങ്ങനെതന്നെ. അത്താഴമുണ്ടാക്കി എന്നെ വിളിച്ചുണർത്തിയിരുന്ന ചെറുപ്പത്തിലെ ശീലം ഉമ്മ മരണംവരെ തുടർന്നു. സുപ്രീംകോടതിയിൽ ജഡ്​ജിയായിരിക്കെയാണ്​ ഉമ്മ മരിച്ചത്​. അതുവരെ ഉമ്മക്കൊപ്പമായിരുന്നു നോമ്പ്​. 

ജീവിതത്തിൽ ഒരിക്കൽ മാത്രമാണ്​ ഇഫ്​താർ സംഘടിപ്പിച്ചത്​. തമിഴ്​നാട്​ ഗവർണർ പദവിയിൽ ആയിരിക്കെയാണത്. ബാക്കി വഹിച്ച പദവികളൊക്കെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ടായതിനാൽ സമൂഹ നോമ്പുതുറയിലൊന്നും പ​െങ്കടുക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ സഹോദര​​െൻറ വീടിനോടു​ ചേർന്നാണ്​ താമസിക്കുന്നത്​. അത്താഴവും നോമ്പുതുറ വിഭവങ്ങളും അവരുടെ വീട്ടിൽനിന്ന്​ കൃത്യമായി എത്തിക്കും. 

 

തയാറാക്കിയത്​: എം.ജെ. ബാബു
ചിത്രം: വിഷ്ണു പനക്കൽ

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan feature
News Summary - ramadan 2017 special ahlan justice
Next Story