Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചീഫ് ജസ്റ്റിസ് ആകാതിരിക്കാൻ ഹരജി
text_fieldsbookmark_border
ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സംഘ് പരിവാർ സഹയാത്രികനായ അഭിഭാഷകൻ അഡ്വ. ആർ.പി ലൂഥ്റ സുപ്രീംകോടതിയെ സമീപിച്ചു. തെൻറ ഹരജി അടിയന്തിരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ലൂഥ്റ ആവശ്യപ്പെട്ടുവെങ്കിലും കോടതി ആ ആവശ്യം അംഗീകരിച്ചില്ല. ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ചീഫ് ജസ്റ്റിസായി നിയമിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ലൂഥ്റയുടെ ഹരജിയിലെ ആവശ്യം. ഹരജി സമർപ്പിച്ചിട്ടുണ്ടെങ്കിൽ സാധാരണ വരുന്നത് പോലെ വന്നോളുമെന്ന് ചീഫ് ജസ്റ്റിസ് ഹരജിയുടെ കാര്യം പരാമർശിച്ച ലൂഥ്റയോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
