Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മാനസികാരോഗ്യ സേവനങ്ങൾ തടസ്സപ്പെടരുത്’; പ്രാക്ടീസിങ് കൗൺസിലർമാർക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കണമെന്ന് പിസിടിഎ

text_fields
bookmark_border
PCTA
cancel
camera_alt

പി.സി.ടി.എ നോർത്ത് സോൺ കോൺഫറൻസ് കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. സാറാ ജാഫർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ കൗൺസിലിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ അംഗീകൃത അക്കാദമിക യോഗ്യതയും ആവശ്യമായ പ്രവൃത്തിപരിചയവുമുള്ള പ്രാക്ടീസിങ് കൗൺസിലർമാർക്ക് എൻ.സി.എ.എച്ച്.പിയിൽ സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കണമെന്ന് ആവശ്യം. ഇതു സംബന്ധിച്ച് പ്രഫഷണൽ കൗൺസിലേഴ്സ് ആൻഡ് ട്രെയ്നേഴ്സ് അസോസിയേഷൻ (പി.സി.ടി.എ) നോർത്ത് സോൺ സമ്മേളനത്തിൽ പ്രമേയം പാസാക്കി.

നിലവിൽ കൗൺസിലിങ് മേഖലയിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യതയുള്ള പ്രഫഷണലുകളുടെ അക്കാദമിക യോഗ്യത, പ്രവൃത്തി പരിചയം, പ്രായോഗിക വൈദഗ്ധ്യം എന്നിവ നിഷ്പക്ഷമായി വിലയിരുത്തി രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ രൂപവത്കരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

അംഗീകൃത യോഗ്യതയും ദീർഘകാല പ്രവൃത്തി പരിചയവുമുള്ളവരുടെ തൊഴിൽ തുടർച്ച തടസ്സപ്പെടുന്ന തരത്തിലുള്ള പൊതുവായ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ബാങ്ക് എം​േപ്ലായീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. സാറാ ജാഫർ ഉദ്ഘാടനം ചെയ്തു. പി.സി.ടി.എ രക്ഷാധികാരി ഡോ. പി. മനോഹർ ലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സാബു കേരളം, സംസ്ഥാന ജനറൽ സെക്രട്ടറി വിജയരാമൻ എ.ഒ., ട്രഷറർ വി.പി. ജോർജ് എന്നിവർ മുഖ്യാതിഥികളായി.

ഡോ. മനോഹർ ലാൽ ക്ലാസെടുത്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷാജി പി.കെ. പരിശീലന സെഷൻ നയിച്ചു.

മലപ്പുറം ജില്ല പ്രസിഡന്റ് ബോബൻ കോക്കപ്പുഴ സ്വാഗതവും കോഴിക്കോട് ജില്ല പ്രസിഡന്റ് അബ്ദു ചാലിൽ നന്ദിയും രേഖപ്പെടുത്തി. ബീന ജോസ്, അബ്ദുൽ ലത്തീഫ്, പ്രദീപ് കുമാർ, ഡോ. ഉലഹന്നൻ എന്നിവർ ആശംസകൾ നേർന്നു.

പി.സി.ടി.എ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ഐ.ഡി കാർഡ് വിതരണം, സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയും സംഘടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story