നീട്ടിത്തുഴയെടി പെണ്ണാളേ...
text_fieldsഒാണാട്ടുകരയിലെ പല്ലനയാറ്റിൽ വള്ളങ്ങൾ കൊമ്പുകോർക്കുേമ്പാൾ ഇടിച്ചു കയറിവരുന്ന ചുണ്ടൻ വള്ളങ്ങളല്ല ഇരുകരകളിലും ആരവവും ആേവശവും നിറയ്ക്കുന്നത്. ചുണ്ടൻ വള്ളത്തിെൻറ നീളവും തലയെടുപ്പുമില്ലെങ്കിലും ചന്തത്തിൽ ചാഞ്ഞും ചരിഞ്ഞും പായുന്ന അണിയം ചുരുണ്ട വള്ളങ്ങൾ. കമ്പനി, കാട്ടിൽെതക്കതിൽ, ചെല്ലിക്കാടൻ, ദേവസ്...
സ്വന്തം കരക്കാരുടെ വള്ളങ്ങളിൽ സ്വന്തം ദേശക്കാർ തുഴയുേമ്പാൾ അവർക്ക് വാശിയേറും. ഏതോ കരകളിൽ നിന്ന് വന്ന് മത്സരിച്ച് കപ്പും കൊണ്ടു പോകുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളെക്കാൾ കരക്കാർക്കു കമ്പം ഇൗ നാലു വള്ളങ്ങളുടെ പോരാണ്.
തെക്കുനിന്ന് തുഴഞ്ഞ് പുന്നമടയിലെ പെരുംപോരാട്ടത്തിനെത്തുേമ്പാൾ വിളിപ്പേര് തെക്കനോടി എന്നാകും. തെക്കു ദേശത്തെ ആൺകരുത്തിനു പകരം വള്ളത്തിൽ ഉശിരുള്ള കുട്ടനാടൻ പെണ്ണുങ്ങൾ കരിമ്പന തുഴയേന്തി ഫിനിഷിങ് പോയൻറിലേക്ക് പായും.
കേരളമെങ്ങും ഒാണമെത്തുന്നതിന് ഒരു വള്ളപ്പാടു മുേമ്പ കുട്ടനാടൻ അമ്മമാർ ഒാണമാഘോഷിച്ചു തുടങ്ങും. മറ്റുള്ളവർക്ക് പത്തു നാളാണ് ഒാണമെങ്കിൽ കുട്ടനാട്ടുകാർക്ക് മാസങ്ങൾ നീളുന്ന ആഘോഷമാകുന്നു. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ ആണുങ്ങൾക്കൊപ്പം മത്സരിച്ചു തുഴഞ്ഞ് കുട്ടനാടൻ ഒാണത്തിമിർപ്പിനും അവർ തുഴയെറിയും. നെഹ്റു ട്രോഫി ജലമേളയിൽ തുഴയെറിഞ്ഞ കൈകൾ തന്നെയാണ് നാട്ടിലും വീട്ടിലും അടുക്ക ളയിലുമൊക്കെ ഓണം കെങ്കേമമാക്കുന്നത്.
പ്രളയകാലത്തെ നിറകൊണ്ട പാതിരയ്ക്ക് കൂലംകുത്തിയൊഴുകുന്ന വേമ്പനാട്ടു കായലിൽ വട്ടംകറങ്ങാതെ തുഴയെറിഞ്ഞ് വള്ളമടുപ്പിക്കുന്നവരാണ് കുട്ടനാട്ടിലെ അമ്മമാർ. ആ തുഴപ്പാഠങ്ങൾ അവർ തലമുറകളിലേക്കും പകർന്നുകൊടുക്കാറുണ്ട്. എതിരാളിയെ തുഴയെറിഞ്ഞു തോൽപ്പിക്കുന്ന കരുത്തൻ മത്സരമാണ് വള്ളംകളിയെങ്കിലും അതിനൊരു താളമുണ്ട്. പിഴയ്ക്കാത്ത നതോന്നതയുടെ താളം. ഒരേ താളത്തിൽ വേണം തുഴയെറിയാൻ. ആരെങ്കിലുമൊരാൾ ഇടഞ്ഞൊരു തുഴയിട്ടാൽ കരിമ്പന തുഴകൾ കൂട്ടിമുട്ടി വള്ളം പോലും നടുക്കായലിൽ മുങ്ങിപ്പോകാം.
‘നീട്ടിത്തുഴയെടി പെണ്ണാളേ..
നീളെ തുഴയെടീ പെണ്ണാളെ..’ എന്ന് പാടിത്തിമിർത്താണ് അവർ ട്രാക്ക് എൻട്രി നടത്തുന്നത്.
െഎക്യത്തിെൻറ ആ താളപ്പെരുക്കമാണ് കുട്ടനാടിെൻറ ടീം സ്പിരിറ്റ്. മാനുഷരെല്ലാരുമൊന്നാകുന്ന െഎക്യത്തിെൻറ ആ കാഹളമാണ് ഒാണക്കാലത്ത് പുഞ്ചനിലത്തും കായലോരത്തും പൂവേ..പൊലിയായി മുഴങ്ങുന്നത്.
പണ്ട് കാലത്ത് ഓണമെത്തുമ്പോഴായായിരുന്നു നല്ല ഒരു സദ്യ ഇവിടെയുള്ള കൃഷിക്കാരുടെ വീട്ടിൽ ഉണ്ടാവുക. ഇന്ന് ഇപ്പോൾ ആ ഗതിയില്ല എല്ലാവരുടെയും കയ്യിൽ പണമുണ്ട്. എന്നുവെച്ച് ഓണാഘോഷത്തിെൻറ പഴയ നാടൻ തനിമകളൊന്നും ഒലിച്ചുപോയിട്ടില്ല. നെഹ്റു ട്രോഫിയിൽ തുഴയെറിയുന്ന ഒരു തുഴച്ചിൽകാരിക്ക് 2500 രൂപ വരെ മാത്രമേ കൈയ്യിൽ കിട്ടൂ. ഇത് കുറവാണെന്ന പരാതിയുണ്ടെങ്കിലും ആ പണം ഇവർ ഓണാഘോഷത്തിന് മാറ്റിവെയ്ക്കുന്നു.
നെഹ്റു ട്രോഫിക്കും മുേമ്പ, ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ് കുട്ടനാടിെൻറ മത്സര സീസണ് തുടക്കമാവുന്നത്. അതിനിടയിൽ നെഹ്റു ട്രോഫി. അതുകഴിഞ്ഞ് കരുവാറ്റയും പുളിങ്കുന്നും പിന്നെ നിരവധി ചെറുചെറു വള്ളംകളികൾ. ചില മത്സരങ്ങൾക്ക് വള്ളമിറക്കാൻ ഇൗ തുഴച്ചിൽക്കാരികളുമുണ്ടാകും. അവർ ആഞ്ഞു തുഴയുേമ്പാൾ അവരുെട മക്കളും ഭറത്താക്കന്മാരും കരയിലിരുന്ന് വീേററ്റും.
ഓണത്തിനിടെയിലും മറ്റു ചില വള്ളംകളിയിൽ കുട്ടനാട്ടിലെ തുഴച്ചിൽ കാരികൾ എത്തും. എടത്വാ വള്ളം കളിക്കായി കളത്തിലിറങ്ങുന്നവർക്ക് പിന്നെ സെപ്റ്റംബർ പാതി പിന്നിടുവോളം തിരക്ക് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
