Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്‍.എം. വേദമിത്ര
text_fieldsbookmark_border
കണ്ണൂരിന്‍െറ പ്രാദേശിക ബാന്‍ഡ് തത്കാലിന്‍െറ താരമായ ഗിത്താറിസ്റ്റ് എന്‍.എം. വേദമിത്രക്ക് എച്ച്.എസ് വെസ്റ്റേണ്‍ വയലിനില്‍ ഒന്നാം സ്ഥാനം. ചെറുപ്പംമുതലേ ഉപകരണസംഗീതത്തില്‍ മിടുക്കുകാട്ടിയ വേദമിത്രയും സുഹൃത്തുക്കളും ഒരു വര്‍ഷം മുമ്പാണ് തത്കാല്‍ ബാന്‍ഡ് ആരംഭിച്ചത്. നിരവധി വേദികളില്‍ ഇവര്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാന കലോത്സവത്തില്‍ ഗിത്താറില്‍ രണ്ടാം സ്ഥാനവും വയലിന്‍ ഈസ്റ്റേണില്‍ എ ഗ്രേഡും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. സെന്‍റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായ വേദമിത്ര പുതിയതെരു ദ്വാപരയില്‍ സന്തോഷ് കുമാറിന്‍െറയും നിഷയുടെയും മകളാണ്. സഹോദരന്‍ വരുണ്‍ രാജ് ബംഗളൂരുവിലെ പ്രശസ്ത സംഗീത ബാന്‍ഡായ ദി ഡൗണ്‍ട്രോഡനിലെ ഗിത്താറിസ്റ്റും പാട്ടുകാരനുമാണ്.
Next Story
