Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightവാർത്ത വായനക്കിടെ...

വാർത്ത വായനക്കിടെ പല്ല്​ കൊഴിഞ്ഞുവീണു;  കുലുങ്ങാതെ  അവതാരക

text_fields
bookmark_border
വാർത്ത വായനക്കിടെ പല്ല്​ കൊഴിഞ്ഞുവീണു;  കുലുങ്ങാതെ  അവതാരക
cancel

ചില വാർത്തകൾ കണ്ടാൽ അവതാരകരുടെ പല്ലടിച്ച്​ കൊഴിക്കാൻ തോന്നാറുണ്ടല്ലെ. നമ്മുക്ക്​ ഇഷ്​ടമില്ലാത്ത വാർത്തകൾ വായിക്കുന്നതുകൊണ്ടാകാം ഇത്​. പക്ഷെ ഉക്രയിനിൽ സംഭവിച്ചത്​ അതിലൊക്കെ വിചിത്രമായൊരു കാര്യമാണ്​. വാർത്ത വായിച്ചുകൊണ്ടിരുന്ന യുവതിയുടെ മുൻനിരയിലെ പല്ല്​ തനിയെ അടർന്ന്​ വീഴുകയായിരുന്നു. വീണു എന്ന്​ പറയുന്നതും ശരിയല്ല.

ഉതിർന്നുവീണ പല്ല്​ അവതാരക നിമിഷനേരംകൊണ്ട്​ കൈക്കലാക്കി എന്നിട്ടത്​ കൈക്കുള്ളിൽ ഒളിപ്പിച്ചു. ഇൗ സമയമൊന്നും സ്​ഥൈര്യം ​ൈകവിടാത്ത ആ ഉശിരത്തി വായനക്കാരി ത​​െൻറ വാർത്ത അവതരണം പൂർത്തിയാക്കുകയും ചെയ്​തു. ഉക്രെയിനിൽ നിന്നാണീ രസകരമായ സംഭവം പുറത്തുവന്നത്​. മരിച്​ക പെഡാൽകോ എന്ന ന്യുസ്​ ആങ്കറാണ്​ ത​​​െൻറ വീഡിയോയും കുറിപ്പും ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചത്​.

 
 
 
 
 
 
 
 
 
 
 
 
 

 

A post shared by Марічка Падалко (@marichkapadalko) on

‘20 വർഷത്തെ എ​​െൻറ വാർത്താ അവതരണ ജീവിതത്തിലെ അപൂർവ്വ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്​’ അവർ കുറിച്ചു. 10 വർഷം മുമ്പ്​ നടന്ന ഒരു സംഭവമാണ്​ പുതിയ കുഴപ്പങ്ങൾക്കെല്ലാം കാരണമെന്നും മരിച്​ക പറയുന്നു. അവരുടെ മകൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇരുമ്പ്​ ടൈംപീസ്​ കൊണ്ട്​ പല്ലിൽ ഒറ്റയിടി. അങ്ങിനെയാണ്​ മുന്നിലെ പല്ല്​ നഷ്​ടമായത്​.

സംഭവം ലൈവ്​ ആയിരുന്നെങ്കിലും ആരും ശ്രദ്ധിക്കില്ലെന്നാണ്​ കരുതിയതെന്നും എന്നാൽ വീഡിയൊ വൈറലായപ്പോഴാണ്​ പ്രേക്ഷകർ ഇത്രമാത്രം ശ്രദ്ധയുള്ളവരാണെന്ന്​ മനസിലായതെന്നും മരിച്​ക പറയുന്നു. അസാധാരണ പ്രതിസന്ധിയിലും നിയന്ത്രണം നഷ്​ടമാകാതെ ജോലി പൂർത്തിയാക്കിയ മരിച്​കായെ അഭിനന്ദിക്കുകയാണ്​ വീഡിയൊ കണ്ടവർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsworld
News Summary - News anchor’s tooth falls out during live TV
Next Story