റെയിൽവേ ട്രാക്കിനടുത്ത്അ ജ്ഞാത മൃതദേഹം
text_fieldsവടകര: വടകരക്കും മൂരാടിനും ഇടയിൽ കരിമ്പനപ്പാലം റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. വടകര പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് മൃതദേഹം പുറത്തെടുത്തു. അഴുകിയ നിലയിലായിരുന്ന മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു. ട്രെയിനിൽനിന്ന് വീണതാണെന്നാണ് നിഗമനം. ഇയാളുടെ പോക്കറ്റിൽനിന്ന് റിസർവേഷൻ ടിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും മഴ നനഞ്ഞ് പ്രിൻറിങ് വ്യക്തമല്ല. വടകര പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.