മലയാളത്തിൽ സാന്ത്വന വാക്കുകളുമായി മറിയം അൽ ഖബന്ധി
text_fieldsകുവൈത്ത് സിറ്റി: തെളിമലയാളം പറയുന്ന കുവൈത്തി യുവതി എന്ന നിലയിലായിരുന്നു മറിയം അൽ ഖബന്ധി മലയാളി സമൂഹത്തിനിട യിൽ നേരത്തെ ശ്രദ്ധനേടിയിരുന്നത്. ഇപ്പോൾ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇവർ പോസ്റ്റ് ചെയ്ത ബോധവത്കര ണ വീഡിയ വൈറലായിരിക്കുകയാണ്.
കൃത്യവും ആധികാരികമായ വിവരങ്ങളും ആശങ്കയകറ്റുന്ന സാന്ത്വന വാക്കുകളുമാണ് ഇവര ുടെ വിഡിയോ മലയാളി സമൂഹം ഏറ്റെടുക്കാൻ കാരണം. കോഴിക്കോട്ടുകാരിയായ ഉമ്മയിൽനിന്നാണ് കുവൈത്ത് ടി.വിയിൽ കാലാവസ്ഥാ വാർത്താ അവതാരകയായ മറിയം അൽ ഖബന്ധി മലയാളം പഠിച്ചത്.
1982ലാണ് അബ്ദുല്ല മുഹമ്മദ് അൽ ഖബന്ധി കോഴിക്കോട് സ്വദേശിനി അയിഷാബിയെ വിവാഹം ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട വിഡിയോയിൽ മറിയം അൽ ഖബന്ധി പറയുന്നതിങ്ങനെ: ‘‘കുവൈത്തിൽ കോവിഡ് 19 കണ്ടെത്തിവരെല്ലാം വിദേശത്തുനിന്ന് വന്നവരോ അവരോട് ബന്ധപ്പെട്ടവരോ ആണ്.
വൈറസിെൻറ ഉറവിടം രാജ്യത്തിനകത്തല്ല എന്നതാണ് ഇതിൽനിന്ന് തെളിയുന്നത്. പൊതുജനത്തിനിടയിൽ വൈറസ് പരന്നിട്ടില്ല. വിദേശത്തുനിന്ന് വന്നവരെയും അവരോട് ബന്ധപ്പെട്ടവരെയും നിരീക്ഷിച്ചാൽ മതിയെന്നത് കാര്യങ്ങൾ എളുപ്പമാക്കുന്നു. രണ്ടാഴ്ച വീട്ടിലിക്കാൻ പറഞ്ഞത് വൈറസ് പടരാതിരിക്കാനാണ്.
സർക്കാർ നിർദേശങ്ങൾ ആളുകൾ അനുസരിക്കുകയാണെങ്കിൽ ഏതാനും ദിവസം കൊണ്ട് കാര്യങ്ങൾ വരുതിയിൽ വരും. പുതുതായി എത്താതിരിക്കാൻ വിമാനത്താവളം അടച്ചിടുന്നത് പോലെയുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം വരുമോ എന്ന രീതിയിലുള്ള പേടിയുടെയൊന്നും ആവശ്യമില്ല.
ആറു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ രാജ്യം കരുതിയിട്ടുണ്ട്. ഇറാഖ് സൈന്യം കുവൈത്തിലേക്ക് ഇറച്ചുകയറിയ യുദ്ധസമയത്തുപേലും ഏഴുമാസക്കാലം നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടായിട്ടില്ല. പിന്നെയാണോ ഇപ്പോൾ’’. ഇവരുടെ ചോദ്യത്തിന് മുന്നിൽ കാഴ്ചക്കാരന് ആശ്വാസത്തിെൻറ നെടുവീർപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
