പിക്-അപ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു
text_fieldsപിക്-അപ് ബൈക്കിലിടിച്ച് യുവാവ് മരിച്ചുകൊടുവള്ളി: താമരശ്ശേരി വരട്ട്യാക്ക് റോഡിൽ പിക്-അപ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പൊയിലങ്ങാടി ഞാറൻ കണ്ടിയിൽ മോഹൻലാലിെൻറ മകൻ ശ്രീലാൽ ആണ് (29) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. പൊയിലങ്ങാടിയിൽനിന്ന് പോർങ്ങോട്ടൂരിലേക്ക് ശ്രീലാൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ മഠത്തിൽ ഭാഗത്തുവെച്ച് എതിരെവന്ന പിക്-അപ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലാലിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടൈൽസ് ജോലിക്കാരനായിരുന്നു. മാതാവ്: ശോഭന. ഭാര്യ: ആതിര. മകൻ: ആദിദേവ്. സഹോദരൻ: ശ്രീകാന്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
