ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsമാനന്തവാടി: ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഒണ്ടയങ്ങാടി മേരി മാതാ കോളജിന് സമീപം മാഞ്ഞൂരാൻ സജിയുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെ മാനന്തവാടി സെൻറ് ജോസഫ് റോഡിലാണ് അപകടം. കാൽനടയാത്രക്കാരനെ ഇടിക്കുന്നത് ഒഴിവാക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടു. പിൻചക്രം കയറി തൽസമയം മരണപ്പെട്ടു. ദ്വാരക പോളിടെക്നിക്ക് വിദ്യാർഥിയാണ്. മൃതദേഹം വയനാട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. മാതാവ് നാൻസി. സഹോദരൻ ജെഫിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
