Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightചു​ര​ത്തി​ൽ...

ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
cancel

ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചുഈ​ങ്ങാ​പ്പു​ഴ: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മീ​ന​ങ്ങാ​ടി നെ​ടി​യ​ഞ്ചേ​രി മാ​ണി​യി​രി​ക്ക​ൽ കു​ര്യാ​ക്കോ​സി​െൻറ​യും മേ​ഴ്സി​യു​ടെ​യും മ​ക​ൻ അ​ല​ൻ ബേ​സി​ൽ (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ള​വി​ന് താ​ഴെ ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വ​യ​നാ​ട്ടി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ല​ൻ ബേ​സി​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​്ത്രി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ബി​ൻ ബാ​ബു​വി​ന് (21) പ​രി​ക്കേ​റ്റു. ആ​റ്​ ബൈ​ക്കു​ക​ളി​ലാ​യി മീ​ന​ങ്ങാ​ടി​യി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക് യാ​ത്ര​തി​രി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. സം​സ്​​കാ​രം തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ മീ​ന​ങ്ങാ​ടി സെൻറ്​ മേ​രീ​സ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Show Full Article
TAGS:
Next Story