Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_right...

കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border
കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി മ​രി​ച്ചു
cancel

മു​ക്കം: കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഓ​മ​ശ്ശേ​രി കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​ൻ മു​ത്താ​ലം നെ​ടു​മ്പോ​ക്കി​ൽ അ​ബ്​​ദു​റ​ഹ്​​മാ​െൻറ മ​ക​ൻ ഫ​സ​ലു​റ​ഹ്​​മാ​നാ​ണ്​ (14) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മു​ക്കം ന​ഗ​ര​സ​ഭ മു​ത്താ​ലം തെ​ക്കേ പൊ​യി​ൽ വ​യ​ലി​ൽ നി​ർ​മി​ച്ച കു​ള​ത്തി​ൽ കൂ​ട്ടു​കാ​രോ​ട​ത്ത് കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. കാ​ൽ വ​ഴു​തി ച​ളി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മു​ത്താ​ലം മു​ഈ​നു​ൽ ഇ​സ്​​ലാം മ​ദ്​​റ​സി​ലെ​യും മു​ക്കം ഹൈ​സ്കൂ​ളി​ലേ​യും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​യ്യി​ത്ത് വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ മു​ത്താ​ലം ജു​മു​അ​ത്ത് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​ട​ക്കും. മാ​താ​വ്: ജു​മൈ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​സി​ത്, ആ​രി​ഫ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story