Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എണ്ണം പറഞ്ഞ നാലുഗോളുകൾ; മെസ്സി മെസ്സിയായി
text_fieldsbookmark_border
ബാഴ്സലോണ: അതാ ഒരു ഗോൾ, രണ്ടു ഗോൾ, മൂന്നു ഗോൾ, നാലുഗോൾ... നാല് മത്സരങ്ങളിൽ ഗോൾ നേടാനാവാത്തതിെൻറ വിഷമം ബാഴ്സലോണ നായകൻ ലയണൽ മെസ്സി നാല് ഗോളടിച്ച് അങ്ങ് തീർത്തു. മെസ്സി നിറങ്ങാടിയതോടെ ഐബറിനെ 5-0ത്തിന് തകർത്ത് ബാഴ്സലോണ ലാലിഗ പോയൻറ് പട്ടികയിൽ വീണ്ടും ഒന്നാംസ്ഥാനത്തെത്തി.
ആദ്യ 40 മിനിറ്റിനുള്ളിൽ ഹാട്രിക് തികച്ച മെസ്സി (14, 37, 40) 87ാം മിനിറ്റിൽ ഒരു ഗോൾകൂടി നേടി പട്ടിക തികച്ചു. 89ാം മിനിറ്റിൽ ആർതറിെൻറ വകയായിരുന്നു അഞ്ചാം ഗോൾ. പരിക്കേറ്റ ഉസ്മാൻ ഡെംബലെയുടെ പകരക്കാരനായി ബാഴ്സയിലെത്തിയ മാർടിൻ ബ്രാത്ത്വെയ്റ്റ് മെസ്സിയുെട നാലാമത്തെ ഗോളിന് വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കി.

25 മത്സരങ്ങളിൽനിന്ന് ബാഴ്സക്ക് 55 പോയൻറും റയൽ മഡ്രിഡിന് 53 പോയൻറുമാണുള്ളത്.
Next Story