ഭാര്യയെ വെട്ടിക്കൊന്ന ശേഷം റിട്ട. പൊലീസുകാരൻ തൂങ്ങിമരിച്ചു
text_fieldsതിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഭർത്താവിൻെറ വെട്ടേറ്റ റിട്ടയേർഡ് പൊലീസുകാരി മരിച്ചു. റിട്ട. ഹെഡ് കോൺസ്റ്റബ്ൾ ലീലയാണ് മരിച്ചത്. ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് റിട്ട. എ.എസ്.ഐ െപാന്നൻ വീടിന് സമീപത്തെ പ്ലാവിൽ തൂങ്ങിമരിച്ചു. വട്ടിയൂർകാവ് തൊഴുവൻ കോടാണ് സംഭവം.
ഇന്നലെ ബന്ധുവിന്‍റെ വീട്ടിലായിരുന്ന പൊന്നന്‍ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരും തമ്മിൽ സ്വത്തിൻെറ കാര്യത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
