Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർക്​ഷോപ്പുകൾ...

വർക്​ഷോപ്പുകൾ പ്രവർത്തിക്കുക രാവിലെ 10​ മുതൽ അഞ്ചുവരെ​

text_fields
bookmark_border
car-mechanic
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ വർക്​ഷോപ്പുകൾ വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 10​ മുതൽ അഞ്ചുവരെ പ്രവർത്തിക്കാൻ അന ുമതി നൽകി. വർക്​ഷോപ്പുകളെ നാലു വിഭാഗമായി തിരിക്കും. സ്​പെയർപാർട്​സ്​ കടകൾക്കും ഇൗ സമയം​ പ്രവർത്തിക്കാം.

ജീവനക്കാരുടെ എണ്ണത്തിൽ കർശന നിയന്ത്രണം ഉണ്ടാകും. പരമാവധി എട്ട്​ ടെക്​നീഷ്യന്മാരെ വരെയാകും അനുവദിക്കുക. അപ്ഹോ ൾസറി, പെയിൻറിങ്​, കാർ വാഷ് എന്നിവക്ക്​ അനുവാദമില്ല. ടയർ പഞ്ചർ പോലെ അടിയന്തര അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക്​ 24 മണിക്കൂറും പ്രവർത്തിക്കാം. മൊബൈൽ വർക്​ഷോപ്​​ സംവിധാനങ്ങൾക്കും ഇളവുണ്ട്​. ഫാന്‍, എയര്‍കണ്ടീഷനുകള്‍ എന്നിവ വാങ്ങാനും ഒരു ദിവസം കടകള്‍ തുറക്കുന്ന കാര്യം പരിഗണിക്കും.

രജിസ്ട്രേഡ് ഇലക്ട്രീഷ്യന്മാര്‍ക്ക് വീടുകളില്‍ പോയി ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് തടസ്സമുണ്ടാകില്ല. ഫ്ലാറ്റുകളില്‍ കേന്ദ്രീകൃത സംവിധാനമായതിനാൽ അവിടെ അറ്റകുറ്റപ്പണിക്ക്​ പോകുന്നതിനും അനുമതി നല്‍കും.
*കൃഷിക്കാരിൽനിന്ന്​ പഞ്ചായത്ത്​ അടിസ്​ഥാനത്തിൽ പച്ചക്കറി സംഭരിക്കും. പഞ്ചായത്ത്​ ചന്തകളിലൂടെ ഹോർട്ടികോർപ്പും കൃഷിവകുപ്പും സംഭരണം നടത്തും.

*ജലസേചന വകുപ്പിനെ അവശ്യ സർവിസാക്കും.
*സാലറി ചലഞ്ചി​​​െൻറ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന്​ കരുതിയെങ്കിലും മന്ത്രിസഭയുടെ പരിഗണനക്ക്​ വന്നില്ല.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsworkshops
News Summary - workshops can open from morning 10 to evenign five
Next Story