ഫറോക്ക്: കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. കൊളത്തറ റഹ്മാൻ ബസാർ പൂവങ്ങൻ സതീഷ് കുമാർ - സിന്ധു ദമ്പതികളുടെ മകൻ സംഗീത് (15) ആണ് റഹ്മാൻ ബസാറിലെ അരീക്കുളത്തിൽ മുങ്ങി മരിച്ചത്.
നീന്തലറിയാത്ത സംഗീത് സുഹൃത്തുക്കളോടൊപ്പം കുളത്തിലിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. ചെറുവണ്ണൂർ ഹൈസ്കൂൾ പത്താം തരം വിദ്യാർഥിയാണ്. സഹോദരി: ശ്രുതിക. സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.