Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഒാർമയിലുണ്ട്​ മിമിക്രി ...

ഒാർമയിലുണ്ട്​ മിമിക്രി നാളുകൾ

text_fields
bookmark_border
ഒാർമയിലുണ്ട്​ മിമിക്രി നാളുകൾ
cancel

ആ​ല​പ്പു​ഴ​യി​ൽ ഒ​രി​ക്ക​ൽ​കൂ​ടി ക​ലോ​ത്സ​വം എ​ത്തു​േ​മ്പാ​ൾ ആ​ല​പ്പി അ​ഷ്​​റ​ഫി​ന് ​ഉ​ത്സാ​ഹ​മേ​റും. മൂ ​ന്ന് ത​ല​മു​റ​ക്ക്​ മി​മി​ക്രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി ഇ​പ്പോ​ഴും അ​തേ ക​ല​യി​ൽ ജീ​വി​ക്കു​ന്നു അ​ഷ്​​റ ​ഫ്. ‘‘സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​​​​​െൻറ പ്ര​ഭ ഉ​ത്സ​വ​സ​മാ​ന​മാ​ണ്. കു​രു​ന്നു​പ്ര​തി​ഭ​ക​ൾ ഇ​ന​ങ്ങ​ൾ ക​ള ​ർ​ഫു​ള്ളാ​യി നേ​രി​ട്ട് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ സി​നി​മ​പോ​ലും മാ​റി​നി​ൽ​ക്കും’’ -ആ​വേ​ശം വാ​ക്കു​ക​ ളി​ൽ അ​ട​ക്കാ​നാ​കു​ന്നി​ല്ല അ​ദ്ദേ​ഹ​ത്തി​ന്.

1974-75ൽ ​ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് മി​മി​ക്രി​യി​ൽ പു​ത്ത​ൻ അ​ധ്യാ​യം കു​റി​ച്ച് ആ​ല​പ്പി അ​ഷ്​​റ​ഫ്​ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. കോ​ള​ജ് യു​വ​ജ​നോ​ത്സ​വ​മാ​യി​രു​ന്നു ത​ട്ട​കം. മൃ​ഗ​ങ്ങ​ളു​ടെ​യും മ​റ്റും ശ​ബ്​​ദം അ​വ​ത​രി​പ്പി​ച്ചാ​ണ്​ മി​മി​ക്രി​ക്ക്​ അ​ദ്ദേ​ഹം ച​രി​ത്രം എ​ഴു​തി​യ​ത്. സി​നി​മ​താ​ര​ങ്ങ​ളു​ടെ ശ​ബ്​​ദം അ​നു​ക​രി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ജ​നം അ​ഷ്​​റ​ഫി​നെ ഏ​റ്റെ​ടു​ത്തു. ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​തി​നി​ധി​യാ​യി അ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വുമാ​യി.

‘‘ഒ​ട്ടു​മി​ക്ക ക​ലോ​ത്സ​വ​ങ്ങ​ളി​ലും മി​മി​ക്രി​യി​ലും മോ​ണോ ആ​ക്​​ടി​ലും വി​ധി​ക​ർ​ത്താ​വാ​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ക​ലോ​ത്സ​വം ഒ​രു അ​നു​ഭ​വം ത​ന്നെ​യാ​യി’’- അ​ഷ്​​റ​ഫ്​ ഒാ​ർ​ത്തെ​ടു​ത്തു.
‘‘തീ​രെ നി​ല​വാ​ര​മി​ല്ലാ​യി​രു​ന്നു അ​ന്ന​ത്തെ മി​മി​ക്രി മ​ത്സ​രം. മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ൽ ഞാ​ൻ അ​േ​ങ്ങ​യ​റ്റം പി​ശു​ക്ക് കാ​ണി​ച്ചു. മി​മി​ക്രി​യെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന എ​നി​ക്ക് അ​ങ്ങ​നെ​യ​ല്ലാ​തെ പ​റ്റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, മാ​ർ​ക്കി​ടു​ന്ന​തി​ൽ മ​റ്റ് ജ​ഡ്ജി​മാ​രി​ൽ​നി​ന്ന്​ ഞാ​ൻ ബ​ഹു​ദൂ​രം പി​ന്നി​ലാ​ണെ​ന്ന് പി​ന്നീ​ട് അ​റി​ഞ്ഞു. അ​തോ​ടെ തി​രു​ത്തി. വേ​ദി​യി​ലു​ള്ള​ത് കു​രു​ന്നു​ക​ളാ​ണ്, അ​വ​ർ​ക്ക് സ​മ​യം ന​ൽ​ക​ണം. പി​ന്നീ​ട് മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ൽ ഉ​ദാ​ര​ത കാ​ട്ടി​യെ​ങ്കി​ലും നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘ഒ​രു ക​ലാ​കാ​ര​ൻ സ്വ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ക​ല​യാ​ണ് മി​മി​ക്രി. പ​രി​ശീ​ലി​പ്പി​ക്കാ​ൻ പ​ല​ർ​ക്കും ഗു​രു കാ​ണി​ല്ല. കാ​ശ് മു​ട​ക്ക​ണ്ടാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് വാ​ശി​യു​മി​ല്ല. പ​ക്ഷേ, ഇ​പ്പോ​ൾ മി​മി​ക്രി​യും മോ​ണോ ആ​ക്​​ടും പ​രി​ശീ​ലി​ക്കു​ന്ന​വ​രു​മു​ണ്ട്. മി​മി​ക്രി​യി​ൽ ക​ത്തി​ക്ക​യ​റു​ന്ന​വ​ർ ചു​റ്റു​പാ​ടി​ൽ​നി​ന്ന് കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി വേ​ദി​യി​ലെ​ത്തു​ന്ന​വ​രാ​ണ്. എ​ടു​ക്കു​ന്ന വി​ഷ​യം, ശ​ബ്​​ദ അ​നു​ക​ര​ണം, അ​ഭി​ന​യ​മി​ക​വ് ഇ​വ ഒ​രു​പോ​ലെ വേ​ദി​യി​ൽ ച​ടു​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ ഇ​ത്തി​രി ധൈ​ര്യ​ശാ​ലി​ക​ളു​മാ​ക​ണം’’ -ആ​ല​പ്പി അ​ഷ്​​റ​ഫ് പ​റ​ഞ്ഞു.

‘കോ​ളി​ള​ക്കം’ സി​നി​മ​യി​ൽ ജ​യ​ന് ഉ​ൾ​പ്പെ​ടെ സി​നി​മ​യി​ൽ എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ആ​ല​പ്പി അ​ഷ്​​റ​ഫ് ശ​ബ്​​ദം ന​ൽ​കി. ഇ​ന്നും മ​ല​യാ​ള സി​നി​മ​യി​ലെ തി​ര​ക്കു​ള്ള ഡ​ബ്ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റാ​ണ്. പി.​ജെ. ആ​ൻ​റ​ണി, ര​ജ​നീ​കാ​ന്ത് തു​ട​ങ്ങി ഒ​ട്ടു​മി​ക്ക പ്ര​മു​ഖ താ​ര​ങ്ങ​ളെ​ല്ലാം അ​ഷ്​​റ​ഫി​​​​​െൻറ ശ​ബ്​​ദ​ത്തി​ലൂ​ടെ സ്​​ക്രീ​നി​ൽ സം​സാ​രി​ച്ചു. ‘കോ​ളി​ള​ക്കം’ മു​ത​ൽ ‘ബാ​ഹു​ബ​ലി’ വ​രെ​യു​ള്ള സി​നി​മ​ക​ളി​ൽ ശ​ബ്​​ദം ന​ൽ​കി തി​ര​ക്കി​ല​മ​ർ​ന്ന അ​ഷ്​​റ​ഫ് കൊ​ച്ചി​യി​ലാ​ണ്​ താ​മ​സം.

Show Full Article
TAGS:school kalolsavam 2018 kerala news malayalam news 
Next Story