Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമുമ്പേ പറന്ന

മുമ്പേ പറന്ന പക്ഷികള്‍

text_fields
bookmark_border
മുമ്പേ പറന്ന പക്ഷികള്‍
cancel

സംസ്​ഥാനത്തിന്​ വികസനത്തി​​െൻറ പൊൻതൂവലായി കുതിക്കാനൊരുങ്ങുകയാണ് കൊച്ചി മെട്രോ​. കൊച്ചിക്ക്​ മു​േമ്പ കുതിച്ച മെട്രോകളുണ്ട്​ രാജ്യത്ത്​. ഇന്ത്യയുടെ വികസനം അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഇവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. മെട്രോ റെയിലി​​െൻറ ശില ആദ്യമായി പാകിയ സ്​റ്റേഷനുകളെ പരിചയപ്പെടാം...

കൊൽക്കത്ത: പഴക്കമേറിയ മെട്രോ
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയ രണ്ടാമത്തെ സർവിസുമാണ്​ കൊൽക്കത്ത മെട്രോ. 1984ലാണ്​ ആരംഭിച്ചത്​. ഇന്ത്യൻ റെയിൽവേയുടെ 17ാം സോൺ ആയ കൊൽക്കത്ത മെട്രോയുടെ നിർമാണ ച്ചുമതല ഇന്ത്യൻ റെയിൽവേക്കായിരുന്നു. ദിവസവും 300 സർവിസ്​ നടത്തുന്ന​ മെട്രോയെ ആറര ലക്ഷം പേരാണ്​ ആശ്രയിക്കുന്നത്​. മണിക്കൂറിൽ 55 കിലോമീറ്ററാണ്​ ശരാശരി വേഗം.
നീളത്തിൽ മുന്നിൽ ഡൽഹി ​മെ​ട്രോ
2002ൽ നിർമാണം ആരംഭിച്ച ഡൽഹി മെട്രോ നീളത്തിൽ ലോകത്ത്​ 12ാം സ്​ഥാനത്താണ്​. ഡൽഹി മെട്രോ റെയിൽ ​േകാർപറേഷൻ ലിമിറ്റഡിന്​(ഡി.എം.ആർ.സി) ആയിരുന്നു നിർമാണച്ചുമതല. ആറു പാതകളിൽ, കൂടുതൽ തിരക്കുള്ള ചുവപ്പ്​, മഞ്ഞ, നീല എന്നിവ ബ്രോഡ്​ഗേജും വയലറ്റ്​, പച്ച, ഒാറഞ്ച്​ പാതകളിൽ സ്​റ്റാൻഡേർഡ്​ ഗേജും ഉപയോഗിക്കുന്നു. 218 കിലോമീറ്ററാണ്​ നീളം. 164 സ്​റ്റേഷനാണ്​ ​ഉള്ളത്​. മെട്രോ ട്രെയിൻ വന്നതോടെ ഡൽഹി നഗരത്തിൽ 6,30,000 ടൺ കാർബൺ ബഹിർഗമനം ഒാരോ വർഷവും കുറ​ക്കാൻ കഴിയുന്നതായി ​െഎക്യരാഷ്​ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2006ൽ​ രണ്ടാം ഘട്ടവും 2015ൽ മൂന്നാം ഘട്ടവും പൂർത്തിയായി. 2020ഒാടെ നാലാം ഘട്ടം പൂർത്തിയാകും.


മു​ംബൈ മെട്രോ
രാജ്യത്തി​​െൻറ വ്യവസായ തലസ്​ഥാനമായ മുംബൈയിൽ മെട്രോ നിർമാണം മൂന്നാം ഘട്ടത്തിലാണ്​. 2014ലാണ് പ്രവർത്തനം ആരംഭിച്ചത്​. മുംബൈ മെട്രോ റെയിൽ കോർപറേഷൻ (എം.എം.ആർ.സി) ആണ്​ നിർമാണച്ചുമതല നിർവഹിക്കുന്നത്​. 146.5 കിലോമീറ്ററുള്ള സർവിസിൽ 10 പാതകളുണ്ട്​. 1500 യാത്രക്കാർക്ക് ഒരേസമയം കയറാൻ കഴിവുള്ള വണ്ടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാലുമിനിറ്റ്​ ഇടവേളയിലാണ് വണ്ടികൾ ഓടുക. മൂന്നരലക്ഷം പേരാണ്​ ദിവസവും യാത്ര ചെയ്യുന്നത്​. 33 കിലോമീറ്ററാണ്​ മണിക്കൂറിൽ ശരാശരി വേഗം.
ചെന്നൈ മെട്രോ
ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സർവിസായ ചെ​െന്നെ മെട്രോ ഭാഗികമായി തുറന്നുെകാടുത്തത്​ 2015ലാണ്​. കോയ​േമ്പട്​ മുതൽ ആളന്തൂർ വരെയാണ്​ സർവിസ്​. ചെന്നൈ മെട്രോ ​െറയിൽ ലിമിറ്റഡിന്​ (സി.എം.ആർ.എൽ) ആണ്​ നിർമാണച്ചുമതല. നിർമാണം പുരോഗമിക്കുന്ന ചെന്നൈ മെട്രോക്ക്​ 54.1 കിലോമീറ്റർ നീളമുണ്ട്​. ഏറ്റവും കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്ററാണ്​. 20 സ്​റ്റേഷനാണ്​ പ്രവർത്തിക്കുന്നത്​. 

ഗുർഗോൺ മെട്രോ
ഡൽഹി മെട്രോയുമായി ബന്ധപ്പെട്ട സർവിസാണ്​ ഗുർഗോൺ മെ​ട്രോ. 11 കിലോമീറ്ററുള്ള ഇൗ മെട്രോക്ക്​ 11 സ്​റ്റേഷനാണുള്ളത്​. നിർമാണച്ചുമതലയും പ്രവർത്തനച്ചുമതലയും റാപിഡ്​ മെട്രോ ഗുർഗോൺ ലിമിറ്റഡിനാണ്​. പേര്​ നൽകാൻ ലേലം നടത്തി സ്​റ്റേഷനുകൾക്ക്​ പേരിട്ട രാജ്യത്തെ ആദ്യ മെട്രോയാണ്​ ഇത്​. 2013ലാണ്​ ആദ്യഘട്ടം ഉദ്​ഘാടനം ചെയ്​തത്​. 35,000 പേരാണ്​ ദിവസവും ആശ്രയിക്കുന്നത്​. മണിക്കൂറിൽ 35 കിലോമീറ്റർ ശരാശരി വേഗവും 80 കിലോമീറ്റർ കൂടിയ വേഗവുമാണ്​.

ജയ്​പൂർ മെട്രോ
രാജ്യത്തെ ചെറിയ മെട്രോ സർവിസുകളിൽ ഒന്നാണ്​ ജയ്​പൂർ മെട്രോ. ഏറ്റവും വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ മെട്രോ സർവിസായ ജയ്​പൂർ മെ​േ​ട്രാ 2015ലാണ്​ ആദ്യ സർവിസ്​ ആരംഭിച്ചത്​. രണ്ടുനില പാലമുണ്ടാക്കി സർവിസ്​ നടത്തുന്ന ഇന്ത്യയിലെ ആദ്യ സർവിസും ജയ്​പൂർ മെട്രോയാണ്​. ജയ്​പൂർ മെട്രോ ​െറയിൽ സർവിസിനാണ്​ നിർമാണച്ചുമതല. ഒമ്പത്​ സ്​റ്റേഷനാണ്​ പ്രവർത്തിക്കുന്നത്​. 19,000 യാത്രക്കാരാണ്​ ദിവസവും യാത്ര ചെയ്യുന്നത്​. 9.63 കിലോമീറ്ററാണ്​ ദൈർഘ്യം. മണിക്കൂറിൽ 32 കിലോമീറ്ററാണ്​ ശരാശരി വേഗം. 80 കിലോമീറ്ററാണ്​ കൂടിയ വേഗം. 

നമ്മ മെട്രോ 
ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ മെട്രോ റെയിൽ സർവിസായ ബംഗളൂരു നമ്മ മെട്രോ എന്നാണ്​ അറിയപ്പെടുന്നത്​. 2011 ഒക്​ടോബറിൽ നിർമാണം ആരംഭിച്ചു. വയലറ്റ്​, പർപ്​ൾ നിറത്തിലാണ്​ പാതകൾ. 42.3 കിലോമീറ്റർ നീളമുള്ള പാതയിൽ 41 സ്​​േറ്റഷനുണ്ട്​. ബാംഗ്ലൂർ മെട്രോ ​െറയിൽ കോർപറേഷൻ (ബി.എം.ആർ.സി) ആണ്​ നിർമാണച്ചുമതല വഹിച്ചത്​. 2017ൽ ഒന്നാം ഘട്ട നിർമാണവും 2020ഒാടെ രണ്ടാം ഘട്ടനിർമാണവും പൂർത്തിയാകും. മൂന്നാംഘട്ട നിർമാണത്തി​​െൻറ സർവേ പുരോഗമിക്കുകയാണ്​. മണിക്കൂറിൽ 35 കിലോമീറ്ററാണ്​ ശരാശരി വേഗം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi Metro
News Summary - Metro Rails in India
Next Story